ഒരു കിവി പഴം ദിനവും കഴിക്കൂ ലഭിക്കും നിരവധി ആരോഗ്യ ഗുണങ്ങൾ
കിവിയിൽ പൊട്ടാസ്യം, കോപ്പർ, വിറ്റാമിൻ കെ, ഫോളേറ്റ്, വിറ്റാമിൻ ഇ എന്നിവ അടങ്ങിയിട്ടുണ്ട്
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കിവി വളരെ നല്ലതാണ്. കാരണം കിവിയിൽ കലോറി കുറവാണ്
ഏകദേശം 40-50 കലോറി മാത്രമാണ് ഇതിൽ അടങ്ങിയിട്ടുണ്ട്. കിവിപ്പഴത്തിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കും.
കിവിയിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിന് നല്ലതാണ്
വിറ്റാമിൻ സിയുടെ കലവറയാണ് കിവി. പ്രതിരോധശേഷി കൂട്ടുന്നതിനും ഇത് ബെസ്റ്റാണ്
വിറ്റാമിൻ സി, വിറ്റാമിൻ ഇ, പോളിഫെനോൾ എന്നിവയുൾപ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കിവി
കിവിയിൽ അടങ്ങിയിട്ടുള്ള ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കും
ശരീരഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് നല്ലതാണ്.