Benefits of Cucumber Ginger Juice

തടി കുറയ്ക്കാൻ ഈ പാനീയം സൂപ്പർ...

Ajitha Kumari
Oct 13,2023
';

അമിത വണ്ണം

അമിത വണ്ണം ഇന്ന് സമൂഹം അഭിമുഖീകരിക്കുന്ന വലിയ ഒരു പ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലിയോ ജോലിസ്ഥലത്ത് മണിക്കൂറുകളോളം ഇരിക്കുന്നതോ ആകും ഇതിന് കാരണം. എങ്കിലും വണ്ണം കുറയ്ക്കുക എന്നത് ചെറിയ കാര്യമല്ല കേട്ടോ.

';

ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക

വണ്ണം കുറയ്ക്കാനായി കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.

';

വെള്ളരിക്ക- ഇഞ്ചി ജ്യൂസ്

തടി കുറയ്ക്കാനിനി ടെൻഷൻ വേണ്ട. ഈ പാനീയം പതിവാക്കിക്കൊള്ളൂ. ഞെട്ടണ്ട.. സത്യമാണ്. വെള്ളരിക്ക- ഇഞ്ചി ജ്യൂസാണിത്. ഇത് പതിവായി കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. വെള്ളരിക്ക നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ്. 95 ശതമാനവും വെള്ളമാണ് വെള്ളരിക്കയിൽ.

';

വെള്ളരിക്ക

ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ വെള്ളരിക്ക സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാനും ആരോഗ്യത്തിനും വെള്ളരിക്ക ജ്യൂസ് ഏറെ നല്ലതാണ്. കലോറി വളരെ കുറഞ്ഞ, ഫൈബര്‍ ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നതിലും സംശയം വേണ്ട. അതുവഴി ശരീരഭാരം കുറയും.

';

ഇഞ്ചി

ഇഞ്ചിയിൽ ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ ഇഞ്ചിയും വെള്ളരിക്കയും ചേര്‍ത്ത് ജ്യൂസാക്കി കുടിക്കുന്നത് നല്ലതാണ്.

';

ഉണ്ടാക്കേണ്ട രീതി

ഇതിനായി വെള്ളരിക്ക ചെറുതായി അരിഞ്ഞ് അല്‍പം ഇഞ്ചിയും ചേര്‍ത്ത് വെള്ളത്തില്‍ വെറുതെ അടിച്ചെടുത്താല്‍ മതി. ശേഷം ഇതില്‍ അല്‍പം ഉപ്പും വേണമെങ്കില്‍ നാരങ്ങാനീരും ചേര്‍ത്ത കുടിക്കാം.

';

VIEW ALL

Read Next Story