Avocado

നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയ ഒരു ഫ്രൂട്ടാണ് അവോക്കാഡോ. ബ്രേക്ക്ഫാസ്റ്റിൽ ഇത് ഉൾപ്പെടുത്തിയാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Zee Malayalam News Desk
Dec 12,2024
';

ആരോ​ഗ്യകരമായ കൊഴുപ്പ്

അവോക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർധിപ്പിച്ച് ഹദയാരോ​ഗ്യം സംരക്ഷിക്കുന്നു.

';

ഫൈബർ

അവോക്കാഡോയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ശരീരഭാരം നിയന്ത്രിക്കാനും അവോക്കാഡോ സഹായിക്കും.

';

പൊട്ടാസ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയതാണ് അവോക്കാഡോ. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് പൊട്ടാസ്യം.

';

വിറ്റാമിൻ കെ

അവോക്കാഡോയിൽ വിറ്റാമിൻ കെ അടങ്ങിയിട്ടുണ്ട്. ഇത് പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നു. ഓസ്റ്റിയോപൊറോസിസ് സാധ്യതയും കുറയ്ക്കുന്നു.

';

വിറ്റാമിൻ സി

രോ​ഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി അടങ്ങിയതാണ് അവോക്കാഡോ. ചർമ്മ സംരക്ഷണത്തിനും ഇത് ബെസ്റ്റാണ്. അവോക്കാഡോയിൽ ധാരാളം ആന്റി ഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നു.

';

മ​ഗ്നീഷ്യം

മ​ഗ്നീഷ്യം അടങ്ങിയ അവോക്കാഡോ പേശികളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ബ്രേക്ക്ഫാസ്റ്റിൽ ഇവ ഉൾപ്പെടുത്തുന്നത് സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

';

വിറ്റാമിൻ ഇ

വിറ്റാമിൻ ഇ അടങ്ങിയ അവോക്കാഡോ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നു.

';

വിറ്റാമിൻ ബി

വിറ്റാമിൻ ബി ധാരാളം ഉള്ള അവോക്കാഡോ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ നിങ്ങൾക്ക് ഊർജം പ്രദാനം ചെയ്യുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

';

VIEW ALL

Read Next Story