Foot Care: പാദങ്ങൾ സുന്ദരമാക്കാൻ ഇക്കാര്യങ്ങൾ ചെയ്തോളൂ, ഫലം ഉറപ്പ്!

Published by: Ajitha Kumari | Nov 25, 2023

Winter Foot Care

മുഖവും കൈകളും മിനുക്കാൻ ആരും മറക്കില്ല എന്നാൽ കാൽപാദങ്ങളുടെ കാര്യം നമ്മൾ പലപ്പോഴും വിട്ടുപോകാറുണ്ട് അല്ലെ? മുഖത്തിനു മാത്രമല്ല പാദങ്ങൾക്കും വേണം സൗന്ദര്യം. ഇന്നലെ സൗന്ദര്യം പൂർണമാകു എന്നാണ് പറയാറ്.

Published by: Ajitha Kumari | Nov 25, 2023

സുന്ദരമായ കാൽപാദങ്ങൾ

പലപ്പോഴും ആവശ്യത്തിനു ശ്രദ്ധ നൽകാത്തതു കൊണ്ട് സുന്ദരമായ കാൽപാദങ്ങൾ പലരുടെയും സ്വപ്നം മാത്രമായി മാറാറുമുണ്ട് എന്നത് മറ്റൊരു സത്യമാണ്.

Published by: Ajitha Kumari | Nov 25, 2023

ശുചിത്വം

പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടതാണ് ശുചിത്വം. ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത് അതിൽ മൂന്നു നാലു തുള്ളി നാരങ്ങാ നീര് ചേർത്തിളക്കി പത്ത് മിനിറ്റ് നേരം പാദങ്ങൾ മുക്കി വയ്‌ക്കുക.

Published by: Ajitha Kumari | Nov 25, 2023

വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്.

പഴയ ടൂത്ത് ബ്രഷ് കൊണ്ട് നഖത്തിനിടയിലെ ചെളി കളഞ്ഞ് വൃത്തിയാക്കുക. എന്നും രാത്രി കിടക്കുന്നതിനു മുമ്പ് ഇത് ചെയ്യുക. വരണ്ടുണങ്ങി നിറം മങ്ങിയ നഖങ്ങളിൽ ഇളം ചൂടുള്ള വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്.

Published by: Ajitha Kumari | Nov 25, 2023

ചെരുപ്പുകൾ

ചെരുപ്പുകൾ തെരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. കാൽപാദത്തേക്കാൾ വലുതോ ചെറുതോ ആയ ചെരുപ്പുകൾ ഉപയോഗിക്കരുത്.

Published by: Ajitha Kumari | Nov 25, 2023

ഹൈഹീൽസ് ചെരുപ്പുകൾ

ഹൈഹീൽസ് ചെരുപ്പുകൾ ധരിക്കുന്നവർ രാത്രി കിടക്കുന്നതിനു മുമ്പ് ഇളം ചൂടുള്ള ഉപ്പുവെള്ളത്തിൽ അൽപനേരം കാൽ മുക്കി വെക്കാനും മറക്കണ്ട.

Published by: Ajitha Kumari | Nov 25, 2023

വിണ്ടു കീറലിനു ശമനം

ഒരു പിടി ചുവന്നുള്ളി, ഏതാനും അല്ലി വെളുത്തുള്ളി എന്നിവ ചതച്ചു കിട്ടുന്ന നീരിൽ ഒരു സ്‌പൂൺ ആവണക്കെണ്ണ ചൂടാക്കി ചേർത്ത ശേഷം പാദത്തിൽ പുരട്ടുക. ഇതിലൂടെ പാദം വിണ്ടു കീറലിനു ശമനം കിട്ടും.

Published by: Ajitha Kumari | Nov 25, 2023

വരണ്ട കാൽപാദമുള്ളവർ

വരണ്ട കാൽപാദമുള്ളവർ കാൽ കഴുകി തുടച്ച ശേഷം ഏതെങ്കിലും മോയ്‌സ്‌ചറൈസർ തേച്ചു പിടിപ്പിക്കുക. അതുപോലെ നാരങ്ങയുടെ തൊണ്ട് കാൽ പാദത്തിലും ഉപ്പൂറ്റിയിലും ഉരച്ചാൽ പാദങ്ങൾ മൃദുവും ഭംഗിയുള്ളതുമാകും.

Published by: Ajitha Kumari | Nov 25, 2023

VIEW ALL

Read Next Story