Mushroom Benefits: രുചിയിൽ മാത്രമല്ല കൂണിൽ പോഷക ഗുണങ്ങളും ഏറെ!

Ajitha Kumari
Dec 10,2024
';

Mushroom Health Benefits

രുചിയിൽ മാത്രമല്ല പോഷകഗുണങ്ങളിലും ഏറെ മുന്നിലാണ് കൂൺ

';

ബട്ടർ കൂൺ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന ഇനം ബട്ടർ കൂൺ ആണ്. കലോറി കുറ‍ഞ്ഞതും അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്

';

കൂൺ കഴിക്കുന്നത്

കൂൺ കഴിക്കുന്നത് ഹൃദ്രോഗം, കാൻസർ, ഡിമെൻഷ്യ എന്നിവയുൾപ്പെടെയുള്ള നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കും

';

ആൻ്റിഓക്‌സിഡൻ്റുകൾ

കൂണിൽ പ്രധാനപ്പെട്ട രണ്ട് ആൻ്റിഓക്‌സിഡൻ്റുകളായ എർഗോത്തിയോണിൻ, ഗ്ലൂട്ടാത്തയോൺ എന്നിവ അടങ്ങിയിട്ടുണ്ട്

';

കൂൺ

ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് ലളിതവും രുചികരവുമാണ്. പ്രഭാത ഭക്ഷണത്തിൽ കൂൺ ഉൾപ്പെടുത്തുന്നത് ആ ദിവസം കൂടുതൽ ഊർജം നിലനിർത്താൻ സഹായിക്കും

';

രോഗപ്രതിരോധ ശേഷി

സെലിനിയം, എർഗോത്തിയോണിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കൂൺ. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.

';

പോഷകങ്ങൾ

തലച്ചോറിൻ്റെയും എല്ലുകളുടെയും ആരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങളും കൂണിൽ അടങ്ങിയിട്ടുണ്ട്

';

ഫൈബർ

അവയുടെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനത്തെ സഹായിക്കുകയും കുടലിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും

';

രക്തത്തിലെ പഞ്ചസാര

കൊളസ്‌ട്രോളിൻ്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ബീറ്റാ-ഗ്ലൂക്കൻസ് പോലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളും കൂണിൽ അടങ്ങിയിട്ടുണ്ട്

';

VIEW ALL

Read Next Story