ശരീരഭാരം എളുപ്പത്തിൽ കുറയ്ക്കാം! ഉണക്കമുന്തിരി വെള്ളം ശീലമാക്കൂ, ഗുണങ്ങളേറെ..
ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ശരീരത്തിന്റെ പിഎച്ച് നില ക്രമീകരിച്ച് അസിഡിറ്റിയും പാർശ്വഫലങ്ങളും തടയാൻ ഉണക്കമുന്തിരി വെള്ളം സഹായിക്കും.
കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരം, മാക്യുലാർ ഡീജനറേഷൻ മുതലായ നേത്രരോഗങ്ങൾ തടയാനും ഉണക്കമുന്തിരി വെള്ളം സഹായിക്കും.
ഉണക്കമുന്തിരിയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിലെ രക്തവിതരണം വർധിപ്പിച്ച് അനീമിയ തടയാൻ ഉണക്കമുന്തിരി വെള്ളം സഹായിക്കും.
വെറും വയറ്റിൽ ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഉണക്കമുന്തിരിയിലുള്ള ഫ്രക്ടോസ്, ഗ്ലൂക്കോസ്, നരുകൾ തുടങ്ങിയവയാണ് ഇതിന് സഹായിക്കുന്നത്.
ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് കരൾ സംബന്ധമായ പ്രശ്നങ്ങൾക്ക് മികച്ചൊരു പ്രതിവിധിയാണ്.
ഉണക്കമുന്തിരി വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹനപ്രശ്‌നങ്ങളെ ഇത് അകറ്റിനിർത്തും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.