കാത്സ്യം, വിറ്റാമിൻ കെ, വിറ്റാമിൻ ഡി, മഗ്നീഷ്യം എന്നിവ അടങ്ങിയ ചില പഴങ്ങൾ കഴിക്കുന്നത് എല്ലുകളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും അസ്ഥിസാന്ദ്രത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
എല്ലുകളുടെ ശക്തി വർധിപ്പിക്കാനായി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പഴങ്ങൾ ഇവയാണ്.
വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസിയം, മാംഗനീസ് എന്നിവയാൽ സമ്പുഷ്ടമാണ് ആപ്പിൾ. ആപ്പിളിൻ്റെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ഓക്സിഡൻ്റ് ഗുണങ്ങൾ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും എല്ലുകളുടെ സാന്ദ്രത വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
വാഴപ്പഴം ഫ്രക്ടൂലിഗോസാക്രറൈഡുകൾ എന്ന പ്രീബയോട്ടിക് സംയുക്തമാൽ സമ്പന്നമാണ്. ദഹനവ്യവസ്ഥയിൽ കാത്സ്യം ഉൾപ്പെടെയുള്ള പോഷകങ്ങളെ ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു.
ശക്തമായ എല്ലുകൾക്ക് ആവശ്യമായ മാംഗനീസ് പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതോടൊപ്പം പൊട്ടാസിയം, വിറ്റാമിൻ സി, മഗ്നീഷ്യം, കോപ്പർ എന്നിവയുടെ മികച്ച സ്രോതസ് കൂടിയാണ് പൈനാപ്പിൾ.
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിച്ച് എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പൊട്ടാസിയം, കാത്സ്യം എന്നിവയുടെ മികച്ച സ്രോതസായ അത്തിപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എല്ലുകളുടെ സാന്ദ്രത വർധിപ്പിച്ച് ഓസ്റ്റിയോപൊറോസിസ് ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ അത്തിപ്പഴം കഴിക്കുന്നത് സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക