ആള് നിസ്സാരക്കാരനല്ല! പൈനാപ്പിളിന്റെ ഈ ഗുണങ്ങൾ അറിയാമോ?
പൈനാപ്പിൾ കഴിക്കുന്നത് ക്യാൻസറിനെ അകറ്റിനിർത്താൻ സഹായിക്കും. ഇതിലെ ഘടകങ്ങൾ കോശങ്ങളുടെ കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഭക്ഷണ ശേഷം നിങ്ങൾ കുറച്ച് പൈനാപ്പിൾ ജ്യൂസ് കുടിക്കുകയോ പൈനാപ്പിൾ കഷ്ണങ്ങൾ കഴിക്കുകയോ ചെയ്യുന്നത് ദഹനപ്രശ്നങ്ങൾ ഒഴിവാക്കും. ദഹനത്തിന് സഹായിക്കുന്ന ബ്രോമെലൈൻ, ഡയറ്ററി ഫൈബർ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണിവ.
കടുത്ത ജലദോഷം ഉണ്ടെങ്കിൽ പൈനാപ്പിൾ കഴിക്കുന്നത് ഗുണം ചെയ്യും. ഇതിൽ ബ്രോമെലൈൻ ഘടകം അടങ്ങിയിരിക്കുന്നു. ഇവയ്ക്ക് അണുബാധയെ ചെറുക്കാനും ബാക്ടീരിയകളെ കൊല്ലാനും കഴിയും.
പൈനാപ്പിൾ കഴിക്കുന്നത് മോണകളെ ശക്തിപ്പെടുത്തും. എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാൽ എല്ലാ ദിവസവും പൈനാപ്പിൾ കഴിക്കാം.
പ്രായമാകുമ്പോൾ കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ തടയാൻ പൈനാപ്പിൾ സഹായിക്കും. ഉയർന്ന അളവിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും ധാരാളം ആന്റിഓക്‌സിഡന്റുകളും ഇവയിൽ അടങ്ങിയിരിക്കുന്നു.
സന്ധി വേദനയ്ക്കും ഇവ ഉത്തമ പരിഹാരമാണ്. പൈനാപ്പിളിൽ അടങ്ങിയ ബ്രോമെലൈൻ സന്ധികളിലെ വീക്കം കുറയ്ക്കുന്നു.
പൈനാപ്പിളിൽ ഉയർന്ന അളവിൽ പൊട്ടാസ്യവും കുറഞ്ഞ അളവിൽ സോഡിയവും അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.