Rohit Sharma

ഈ തലമുറയിലെ മികച്ച ബാറ്റ്സ്മാൻമാരിലൊരാളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കൂടിയായ രോഹിത് ശർമ്മ. 214 കോടി രൂപ ആസ്തി കണക്കാക്കിയിരിക്കുന്ന രോഹിത് ശർമ്മ നിരവധി ആഡംബര കാറുകളും, അപാർട്ട്മെൻ്റുകളും വാച്ചുകളും ഒക്കെ സ്വന്തമാക്കിയിട്ടുണ്ട്.

';

എ+ ​​ഗ്രേഡ് താരം

ബിസിസിഐയുടെ എ+ ​ഗ്രേഡ് കരാറിലുള്ള താരമായ രോഹിതിന് പ്രതിവർഷം ഏഴ് കോടി രൂപയാണ് ലഭിക്കുന്നത്. അതിന് പുറമേ ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഓരോ മത്സരത്തിനും മാച്ച് ഫീസും രോ​ഹിതിന് ലഭിക്കും.

';

ഐപിഎൽ

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അഞ്ച് കിരീടമാണ് രോഹിത് നേടികൊടുത്തത്. 16 ഐപിഎൽ സീസണുകളിൽ നിന്ന് രോഹിത് ശ‌ർമ നേടിയത് ഏകദേശം 178 കോടി രൂപയാണ്. രോഹിത് ശർമ്മയുടെ ഉടമസ്ഥതയിലുള്ള ആഡംബര വസ്തുക്കൾ എന്തൊക്കെ എന്ന് നോക്കാം.

';

മെഴ്സിഡീസ് ബെൻസ് എസ് ക്ലാസ്

282 ബിഎച്ച്പി കരുത്തും 600എൻഎം ടോർക്കും നൽകുന്ന 2.9 ലിറ്റർ ഇൻലൈൻ-6 ഡീസൽ എഞ്ചിനാണ് ഹിറ്റ്മാൻ്റെ എസ്350dക്ക് കരുത്ത് നൽകുന്നത്. ഏകദേശം 1.77 കോടി രൂപയാണ് ഈ വാഹനത്തിൻ്റെ എക്സ് ഷോറൂം വില.

';

ലംബോർ​ഗിനി ഉറൂസ്

രോഹിതിൻ്റെ കാർ ശേഖരത്തിലെ ഏറ്റവും വിലയേറിയ വാഹനമാണ് 4.18 കോടി രൂപയുടെ ലംബോർ​ഗിനി ഉറൂസ്. പെർഫോമൻസിനോടൊപ്പം പ്രായോ​ഗികതയും ഒത്തുചേർന്ന വണ്ടിയാണ് ഉറൂസ്. രോഹിതിൻ്റെ ഉയർന്ന ഏകദിന സ്കോറായ 264 എന്ന നമ്പറിലാണ് ഉറൂസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

';

മെഴ്സിഡീസ് ബെൻസ് GLS

2022ലാണ് രോഹിതും ടീമേറ്റായ സൂര്യകുമാർ യാദവും ബെൻസിൻ്റെ GLS സ്വന്തമാക്കുന്നത്. 375 ബിഎച്ച്പി കരുത്തും 500എൻഎം ടോർക്കും നൽകുന്ന മൂന്ന് ലിറ്റർ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഏകദേശം 1.5 കോടി രൂപയാണ് വാഹനത്തിൻ്റെ വില.

';

വ‌ർലി അപാർട്മെൻ്റ്

സൗത്ത് മുംബൈയിലെ ഒരു ഹൈ-എൻഡ് റെസിഡൻഷ്യൽ ടവറിലെ 4 ബെഡ്‌റൂം ലക്ഷ്വറി അപ്പാർട്ട്‌മെൻ്റിലാണ് രോഹിത് ശർമ്മ താമസിക്കുന്നത്. 6,000 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ അപാർട്മെൻ്റിന് ഏകദേശം 30 കോടി രൂപ വിലമതിക്കും.

';

ഔഡെമർസ് പിഗ്വെറ്റ് റോയൽ ഓക്ക് പെർപെച്വൽ

ആഡംബര വാച്ച് നിർമ്മാതാക്കളായ ഔഡെമർസ് പിഗ്വെറ്റിൻ്റെ ഒന്നര കോടി രൂപ വിലമതിക്കുന്ന റോയൽ ഓക്ക് പെർപെച്വൽ കലണ്ടർ രോഹിത് ശ‌ർമ സ്വന്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടും ഈ വാച്ചിൻ്റെ 150 പീസുകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.

';

VIEW ALL

Read Next Story