പെരുംജീരകം ഏറെ സുഗന്ധമുള്ള ഒരു ചെറിയ വിത്താണ്. ഇത് സാധാരണയായി പ്രകൃതിദത്തമായ ഒരു മൗത്ത് ഫ്രെഷ്നറായി ഉപയോഗിക്കുന്നു. ഇത് ചവയ്ക്കുന്നത് വായ്‌നാറ്റം ഇല്ലാതാക്കാൻ സഹായിക്കുന്നു.
പെരുംജീരകത്തില്‍ പോളിഫിനോൾ എന്ന ആന്‍റി ഓക്‌സിഡന്‍റ് അടങ്ങിയിട്ടുണ്ട്, ഇത് ശക്തമായ ആന്‍റി-ഇൻഫ്ലമേറ്ററി ഏജന്‍റായി പ്രവർത്തിക്കുന്നു.
ദിവസവും 7 മുതൽ 10 ഗ്രാം വരെ പെരുംജീരകം കഴിച്ചാൽ അതിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ ഹൃദയാഘാതം പോലുള്ള രോഗങ്ങളുടെ സാധ്യത ഒരു പരിധി വരെ കുറയ്ക്കുമെന്നാണ് പറയുന്നത്.
പെരുംജീരകം ചവയ്ക്കണം. ആല്ലെങ്കില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായകമാണ്. ഇത് ക്രമേണ വിശപ്പിന്‍റെ ആസക്തിയും വര്‍ദ്ധിപ്പിക്കും.
മുലയൂട്ടുന്ന അമ്മമാർ പെരുംജീരകം ദിവസവും നിർബന്ധമായും കഴിക്കണം. ഇത് പാലിന്‍റെ ഉത്പാദനം വർദ്ധിപ്പിച്ച് കുഞ്ഞിന് മികച്ച പോഷകാഹാരം നൽകാൻ സഹായിക്കുന്നു.
പ്രമേഹരോഗികൾ ദിവസവും ഒരു ഗ്ലാസ് പെരുംജീരകം വെള്ളം കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായകമാണ്.
ക്യാൻസറിനെ ചെറുക്കുന്നതിനും അതിന്‍റെ ദൂഷ്യഫലങ്ങൾ തടയുന്നതിനും പെരുംജീരകം വളരെ ഫലപ്രദമാണെന്ന് പല ഗവേഷണങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്.
സ്ത്രീകൾ പെരുംജീരകം കഴിക്കണം, കാരണം ഇത് സ്തനാർബുദം ഉൾപ്പെടെയുള്ള പലതരം ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും.
പെരുംജീരകം എങ്ങിനെ ഉപയോഗിച്ചാലും അതിന്‍റെ ഗുണങ്ങള്‍ കുറയില്ല. കറികളില്‍ ചേര്‍ക്കാം, വെള്ളം തിളപ്പിച്ച് കുടിയ്ക്കാം, ഭക്ഷണം കഴിച്ച ശേഷം വെറുതെ ചവച്ചു തിന്നാം. പെരുംജീരകം ഇതു തരത്തില്‍ ഉപയോഗിക്കുന്നതും ഗുണകരമാണ്.
പെരുംജീരകം വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നത് ഏറെ ഗുണകരമാണ്. എന്നാല്‍, ഇത് കുടിയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതായത്, രാവിലെ വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.