Karkidaka Chikitsa

മഴക്കാലത്ത് ആരോ​ഗ്യം ഉറപ്പാക്കാനുള്ള മികച്ച മാർഗ്ഗമാണ് കർക്കടക ചികിത്സ

';

കർക്കടക ചികിത്സ

വേനലിൽ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി കർക്കടക ചികിത്സയിലൂടെ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. കർക്കടക ചികിത്സയിലൂടെ ഒരു വർഷത്തേക്ക് ആവശ്യമായ ഊർജ്ജം സംഭരിക്കുന്നു എന്നും പറയപ്പെടുന്നു.

';

ചികിത്സയുടെ ആവശ്യകത

മനുഷ്യശരീരത്തെ നിലനിർത്തുന്ന ത്രിദോഷങ്ങളായ വാത, പിത്ത, കഫങ്ങളുടെ സന്തുലിതാവസ്ഥ ഉറപ്പാക്കാനും, ദഹനരോ​ഗങ്ങൾ, ചർമ്മരോ​ഗങ്ങൾ എന്നിവയിൽ നിന്നുമൊക്കെ ശരീരത്തെ പ്രതിരോധിക്കാനാണ് കർക്കടക ചികിത്സ.

';

ചികിത്സകൾ ഏതൊക്കെ?

ആയുർവേദത്തി‍ലെ പഞ്ചകർമ്മങ്ങളി‍ൽ പെടുന്ന വമനം, വിരേചനം, വസ്തി, നസ്യം എന്നീ ശോധനാ ചികിത്സകളാണ് കർക്കടക ചികിത്സയി‍ൽ പ്രധാനം.

';

ചികിത്സ രീതികൾ

ഇലക്കിഴി, പൊടിക്കിഴി, ഞവരക്കിഴി, പിഴിച്ചിൽ, ശിരോധാര, അഭ്യംഗം, നസ്യം, തുടങ്ങിയ ചികിത്സകളോടൊപ്പം പഥ്യാഹാരവും പ്രത്യേകം തയാറാക്കുന്ന മരുന്ന് കഞ്ഞി സേവയും ചേരുന്നതാണ് കർക്കിടക ചികിത്സ.

';

ചികിത്സ എന്നുമുതൽ ആരംഭിക്കാം

കാലവർഷം ആരംഭിച്ച് ജൂലൈ മുതൽ ഓ​ഗസ്റ്റ് വരെയാണ് കർക്കടക ചികിത്സ നടക്കുന്നത്. ആയുർവേദ ചികിത്സകൾക്ക് മികച്ച ഫലങ്ങൾ ലഭിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം ഈ സമയത്ത് സൃഷ്ടിക്കുന്നു.

';

കർക്കടക കഞ്ഞി

ദഹനശേഷിയും ശരീരബലവും വർധിപ്പിക്കാൻ കർക്കടക കഞ്ഞി സഹായിക്കുന്നു. കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, അരിയാറ്, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങൾ. ഞവരയരിയാണ് കഞ്ഞിക്കായി ഉപയോഗിക്കുക. തഴുതാമ, കൈയോന്നി തുടങ്ങി നിരവധി പുഷ്പങ്ങളും ഇതിൽ ചേർക്കും.

';

കർക്കടകത്തിലെ കള്ളത്തരങ്ങൾ

കർക്കടക ചികിത്സയ്ക്കായി ഇപ്പോൾ വിദേശികളും രാജ്യത്തെ പല സ്ഥലങ്ങളിൽ നിന്നുമുള്ളവർ കേരളത്തിലേക്ക് ഒഴുകിയെത്തുകയാണ്. അതിനാൽ കർക്കടക ചികിത്സയുടെ മറവിൽ പണം മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളിൽ നിന്ന് അകലം പാലിക്കേണ്ടതും അത്യാവശ്യമാണ്.

';

VIEW ALL

Read Next Story