ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
സംസ്കരിച്ച മാംസം, ഉപ്പ് കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ രക്തസമ്മർദ്ദം വർധിപ്പിക്കുന്നവയാണ്.
ടിന്നിലടച്ച ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം വർധിക്കാൻ കാരണമാകുന്നു.
അച്ചാറിൽ ഇവയിലെ അഴുകൽ പ്രക്രിയ മൂലം സോഡിയം കൂടുതലായിരിക്കും. പതിവായി അച്ചാർ കഴിക്കുന്നത് രക്തസമ്മർദ്ദം വർധിപ്പിക്കും.
ഫാസ്റ്റ് ഫുഡ്, ശീതീകരിച്ച ഭക്ഷണങ്ങൾ, പാക്ക് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മർദ്ദം വർധിപ്പിക്കും.
സോഡ, മധുരമുള്ള ചായ, എനർജി ഡ്രിങ്കുകൾ എന്നിവയിൽ വലിയ അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദവും ശരീരഭാരവും വർധിപ്പിക്കും.
അമിതമായ മദ്യപാനം രക്തസമ്മർദ്ദം വർധിപ്പിക്കും. മദ്യപാനം ഉപേക്ഷിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടത് പ്രധാനമാണ്.
ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.