Detoxification

നമ്മുടെ ഭക്ഷണക്രമവും ജീവിതശൈലിയും കാരണം പല തരത്തിലുള്ള വിഷാംശങ്ങൾ രക്തത്തിൽ അടിഞ്ഞു കൂടുകയും രോ​ഗങ്ങൾ ബാധിക്കുകയും ചെയ്യുന്നു. എന്നാൽ ചില ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ വിഷാംശങ്ങൾ ഇല്ലാതാക്കാൻ മികച്ചതാണ് എന്നാണ് വിദ​ഗ്ധർ പറയുന്നത്.

Zee Malayalam News Desk
Aug 05,2024
';

ഇഞ്ചി

ദഹനം മെച്ചപ്പെടുത്താനും, വീക്കം കുറയ്ക്കാനും, ശരീരത്തിലെ മാലിന്യങ്ങളും വിഷാംശങ്ങളും നീക്കി ആരോ​ഗ്യം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കുന്നു.

';

മഞ്ഞൾ

നിങ്ങളുടെ വിഭങ്ങളിൽ മഞ്ഞൾ ചേർക്കുന്നതോ ചായയായിട്ട് കുടിക്കുന്നതോ ശരീരത്തിന് ​ഗുണമാണ്. കരളിലെ വിഷാംശങ്ങളെ ഇല്ലാതാക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും മഞ്ഞൾ സഹായിക്കുന്നു.

';

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിന് നിറം നൽകുന്ന ഒരു സംയുക്തമാണ് ബീറ്റെയ്ൻ. ഈ സംയുക്തം ശരീരത്തിലെ വിഷാംശങ്ങളെ വിഘടിപ്പിക്കുകയും നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു.

';

വെളുത്തുള്ളി

വെളുത്തുള്ളി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൻ്റെ ശുദ്ധീകരണ പ്രക്രിയക്ക് സഹായകമാണ്. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ലിവർ എൻസൈമുകളെ സജീവമാക്കുന്ന സൾഫർ സംയുക്തങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്.

';

അവക്കാഡോ

അവക്കാഡോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ വിഷാംശങ്ങൾ നല്ല രീതിയിൽ കുറയ്ക്കാൻ സഹായിക്കും.

';

ക്രൂസിഫറസ് പച്ചക്കറികൾ

ബ്രൊക്കോളി, കോളിഫ്ലവർ, കെയ്ൽ, ബ്രസ്സൽസ് തുടങ്ങിയ നാരുകൾ ധാരാളമുള്ള പച്ചക്കറികളെയാണ് ക്രൂസിഫറസ് പച്ചക്കറികൾ എന്ന് പറയുന്നത്. വിഷാംശങ്ങളെ വിഘടിപ്പിച്ച് കാര്യക്ഷമമായി പുറ‌ന്തള്ളാൻ ലിവറിനെ ഇവ ഉത്തേജിപ്പിക്കുന്നു.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

';

VIEW ALL

Read Next Story