വെറുംവയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? ആരോഗ്യം നശിക്കാൻ വേറൊന്നും വേണ്ട!
മധുരമുള്ള ഭക്ഷണങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല. ഇത് ശരീരത്തിന്റെ ഊര്‍ജം കുറയ്ക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യും.
വെറുംവയറ്റിൽ തൈര് കഴിക്കുന്നത് ആമാശയത്തിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ നശിപ്പിക്കുകയും അസിഡിറ്റിയും മലബന്ധവും വർധിപ്പിക്കുകയും ചെയ്യും.
വെറും വയറ്റിൽ സിട്രസ് പഴങ്ങൾ കഴിക്കുമ്പോൾ അവയിലെ സിട്രിക് ആസിഡ് വയറ്റിൽ ആസിഡ് ഉൽപാദനം വർധിപ്പിക്കും. അമിതമായ ആസിഡ് ഉൽപാദനം വയറുവേദന, മലബന്ധം എന്നിവയ്ക്ക് കാരണമാകും.
വെറും വയറ്റിൽ ശീതളപാനീയങ്ങൾ കുടിക്കുന്നത് ദഹന പ്രശ്‌നത്തിന് പുറമെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിനും ഇടയാക്കും.
വെറുംവയറ്റിൽ ചായയും കാപ്പിയും കുടിക്കുന്നത് അസിഡിറ്റിയ്ക്കും മറ്റ് ദഹന പ്രശ്‌നങ്ങൾക്കും കാരണമാകും.
ധാരാളം എരിവുള്ള ഭക്ഷണം കഴിക്കുന്നത് വയറിളക്കത്തിനും ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.
തേനിന് പഞ്ചസാരയേക്കാൾ ഉയർന്ന ഗ്ലൈസമിക് സൂചികയും കൂടുതൽ കലോറിയുമുണ്ട്. അതിനാൽ വെറുംവയറ്റിൽ തേൻ കുടിക്കരുത്.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.