ഇനി സുഖമായി ഉറങ്ങാം; രാത്രിയിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ..
പാലിൽ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാൻ, മെലാടോണിൻ എന്നിവ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
ഉറക്കത്തിന് സഹായിക്കുന്ന പോഷകങ്ങളായ മെലാടോണിൻ, കാർബോഹൈഡ്രേറ്റ്സ് എന്നിവ ഓട്സിൽ അടങ്ങിയിരിക്കുന്നു.
രാത്രി ഭക്ഷണത്തിന് ശേഷം തേൻ കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കുന്നു. തേനിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാര ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൂട്ടുന്നു.
വാഴപ്പഴം ഉറക്കത്തിന് സഹായിക്കുന്ന പോഷകങ്ങളായ മഗ്നീഷ്യം, ട്രിപ്റ്റോഫാൻ, വിറ്റാമിൻ ബി6, അന്നജം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ്.
മെലാടോണിൻ, ഫാറ്റി ആസിഡുകൾ എന്നിവയുടെ ശക്തമായ ഉറവിടമാണ് വാൽനട്സ്. ഇവയുടെ സുഖകരമായ ഉറക്കം നൽകുന്നു.
ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന എപിജെനിൻ എന്ന ശക്തമായ ആന്റിഓക്സിഡന്റ് ചമോമൈൽ ചായയിൽ അടങ്ങിയിരിക്കുന്നു.
ചെറികളില്‍ മെലാറ്റോണിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ നല്ല ഉറക്കം കിട്ടുന്നതിന് ഇവ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.