തൈറോയ്ഡ് പ്രശ്നങ്ങളെ നിയന്ത്രിക്കാൻ മികച്ച പഴങ്ങളും പച്ചക്കറികളും
അന്നജം അടങ്ങിയ പച്ചക്കറികളായ മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, കടല, മത്തങ്ങ തുടങ്ങിയവ കഴിക്കുന്നത് തൈറോയ്ഡ് പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കും.
ബെറികളിൽ ആൻറി ഓക്സിഡൻറുകൾ കൂടുതലാണ്. ഇത് തൈറോയ്ഡ് പ്രശ്നങ്ങളെ തടയുന്നു.
ആപ്പിൾ തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ശരീരത്തിലെ തൈറോയ്ഡ് ഹോർമോണിനെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന വിറ്റാമിൻ ബി6 സമ്പുഷ്ടമാണ് ഏത്തപ്പഴം.
കിവിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ തൈറോയ്ഡ് പ്രവർത്തനം സാധ്യമാക്കുന്നു.
തൈറോയ്ഡ് ഗ്രന്ഥിക്ക് ഗുണം ചെയ്യുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് അവോക്കാഡോ.
ഇതിൽ കാത്സ്യം, വിറ്റാമിൻ സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് തൈറോയ്ഡ് ആരോഗ്യം മെച്ചപ്പെടുത്തുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.