പ്രമേഹ ബാധിതരെ സംബന്ധിച്ച് എപ്പോഴും ഉള്ള ആശയക്കുഴപ്പമാണ് എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നത്. പ്രത്യേകിച്ചും പഴവര്‍ഗ്ഗങ്ങളുടെ കാര്യത്തിലും ഡ്രൈ ഫ്രൂട്‌സിന്റെ കാര്യത്തിലും.
ഏറെ മധുരമുള്ള പഴവര്‍ഗ്ഗങ്ങളും ഡ്രൈ ഫ്രൂട്‌സും പ്രമേഹ രോഗികള്‍ക്ക് അത്ര അഭികാമ്യമല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കഴിക്കാവുന്ന ഡ്രൈ ഫ്രൂട്‌സും ഉണ്ട്.
ഉയര്‍ന്ന അളവില്‍ ഫൈബര്‍ കണ്ടന്റുള്ള ഡ്രൈ ഫ്രൂട്‌സ് ആണ് പ്രമേഹരോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആപ്രികോട്.
പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന മറ്റൊരു ഡ്രൈ ഫ്രൂട്ട് ആണ് അത്തിപ്പഴം (ഫിഗ്‌സ്). ഇതിലും ഫൈബര്‍ സാന്നിധ്യം കൂടുതലുണ്ട്.
ഉണക്കിയ പ്ലംസ് എന്ന് കൂടി അറിയപ്പെടുന്നതാണ് പ്രൂണ്‍സ്. ഫൈബറിന് പുറമേ, വൈറ്റമിനുകളുടേയും മിനറലുകളുടേയും ഒരു കലവറയാണിത്.
പലര്‍ക്കും ഏറ പ്രിയപ്പെട്ട ഒന്നാണ് പിസ്ത. ഭക്ഷണ ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പിസ്ത സഹായിക്കും എന്നാണ് പറയപ്പെടുന്നത്.
ഹെല്‍ത്തി ഫാറ്റും പ്രോട്ടീനും ആണ് ആല്‍മണ്ട്‌സിലെ പ്രധാന ഘടകങ്ങള്‍. എന്നാല്‍ കുറഞ്ഞ ഗ്ലൈസീമിക് ഇന്‍ഡക്‌സ് എന്നതാണ് ഇത് പ്രമേഹ രോഗികള്‍ക്ക് അനുയോജ്യമാക്കുന്നത്.
പ്രമേഹരോഗികള്‍ അവരുടെ ഡയറ്റില്‍ വാല്‍നട്ട് ഉള്‍പ്പെടുന്നത് ഏറെ ഗുണകരമാണ്. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹരോഗികള്‍. ഇവരില്‍ ഹൃദയാഘാത സാധ്യത കുറയ്ക്കും എന്നതാണ് പ്രത്യേകത.