ബോകസ് ഓഫീസ് കളക്ഷനുകൾ ഭേദിച്ച ചില സൗത്ത് ഇന്ത്യൻ സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം.
പ്രഭാസ് അനുഷ്ക ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ബാഹുബലി 2; ദി കൺക്ലൂഷൻ 1300 കോടി രൂപയാണ് ബോക്സ്ഓഫീസിൽ നേടിയത്. ഹോട്സ്റ്റാർ, സോണി ലൈവ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിൽ ചിത്രം കാണാനാകും
യാഷ് നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം കെജിഎഫ് ചാപ്റ്റർ 2 ബോക്സ്ഓഫീസിൽ നേടിയത് 509 കോടി രൂപയാണ്. ആമസോൺ പ്രൈം വീഡിയോയിൽ പ്രേക്ഷകർക്ക് ഈ ചിത്രം കാണാവുന്നതാണ്.
രാംചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ രാജമൗലി ചിത്രം ലോകമെമ്പാടുമായി 1220 കോടി രൂപയുടെ കളക്ഷനാണ് നേടിയത്. ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാവുന്നതാണ്.
ഇന്ത്യൻ സിനിമയുടെ തലവര തന്നെ മാറ്റിയ പ്രഭാസ് - രാജമൗലി ചിത്രം ബാഹുബലി: ദി ബിഗിനിംഗ് ബോക്സ്ഓഫീസിൽ 500 കോടിയലധികെ രൂപയാണ് നേടിയത്. ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ കാണാവുന്നതാണ്.
വിക്രം, ജയംരവി, ഐശ്വര്യ റായ്, തൃഷ എന്നിവർ ഉൾപ്പെടെ വലിയ താരനിരയോടെ എത്തിയ മണിരത്നത്തിൻ്റെ മാഗ്നം ഓപസ് ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം 500 കോടിയിലേറെ രൂപയാണ് നേടിയത്. ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.