Hair Care Tips

നരച്ച മുടി കറുപ്പിക്കാൻ ഈ സൂത്രങ്ങൾ സൂപ്പറാ..!

';

Hair Tips

പ്രായം കൂടുന്തോറും മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് ശരിക്കും ആശങ്കാജനകമാണ്.

';

Hair Care Tips

വിദഗ്ധരുടെ അഭിപ്രായത്തിൽ മുടിയ്ക്കുണ്ടാകുന്ന ഇത്തരം പ്രശനങ്ങൾ നമ്മുടെ തെറ്റായ ഭക്ഷണശീലങ്ങൾ, മോശം ദിനചര്യ, സമ്മർദ്ദം എന്നിവ മൂലമാണ് എന്നാണ്

';

വിറ്റാമിൻ സി

ശരീരത്തിലെ വിറ്റാമിൻ സിയുടെ അഭാവം കാരണവും മുടി നരയ്ക്കും. ഇത്തരമൊരു സാഹചര്യത്തിൽ വെളുത്ത മുടി കറുപ്പിക്കാനുള്ള ചില പ്രതിവിധികൾ അറിയാം....

';

ഉള്ളി

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ വെളുത്ത മുടി കറുപ്പിക്കാൻ ഉള്ളിക്ക് കഴിയും. ഇതിനായി ഉള്ളി നന്നായി ചതച്ച് അതിൻ്റെ നീര് തയ്യാറാക്കുക. ശേഷം ഉള്ളി നീര് മുടിയിൽ പുരട്ടുക. ശേഷം മുടി മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം സാധാരണ വെള്ളത്തിൽ മുടി കഴുകുക. ഇത് ആഴ്ചയിൽ രണ്ടുതവണ ചെയ്യുക.

';

ഉള്ളി നീര്

ഉള്ളിയുടെ നീര് ആൻ്റി ഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. അതുകൊണ്ടുതന്നെ ഉള്ളി മുടിയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ, തലയിലെ താരൻ എന്നിവയിൽ നിന്ന് മുക്തി നേടാണ് കഴിയും. ഉള്ളിനീരിൽ ആൻ്റി ഓക്‌സിഡന്റിനു പുറമെ ആൻ്റി ബാക്ടീരിയൽ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്

';

വെളിച്ചെണ്ണയും ഉള്ളിയും

ഉള്ളി നീര് മുടിയിൽ പുരറ്റുമ്പോൾ വെളിച്ചെണ്ണ കൂടി ചേർക്കുക. ഇതിനായി വെളിച്ചെണ്ണയും ഉള്ളി നീരും തുല്യ അളവിൽ മിക്സ് ചെയ്യുക. ഇനി ഇത് മുടിയിൽ പുരട്ടുക. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യാം. മുടിക്ക് നല്ല കറുപ്പും കട്ടിയും ലഭിക്കും.

';

മൈലാഞ്ചിയും ഉള്ളിയും

വെളിച്ചെണ്ണ കൂടാതെ ഉള്ളി നീരും മൈലാഞ്ചിയും ചേർത്ത് മുടിയിൽ പുരട്ടുന്നതും ഗുണം ചെയ്യും. നരച്ച മുടിയുടെ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടാൻ ഉള്ളി നീരിൽ മൈലാഞ്ചി ചേർക്കാം. ഇതിനായി തേയില വെള്ളവും 1-2 ഉള്ളിയുടെ നീരും എടുത്ത് മൈലാഞ്ചിയിൽ കലർത്തുക.

';

നെല്ലിക്ക

നെല്ലിക്ക മുടിക്കും ഗുണം ചെയ്യും. വിറ്റാമിൻ സിയുടെ പ്രധാന ഉറവിടമാണ്. ഇതിൻ്റെ ഉപയോഗം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. ഇതുവഴി മുടിയുടെ പ്രശ്‌നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. കൂടാതെ നെല്ലിക്ക അരച്ച് മുടിയിൽ പുരട്ടിയാൽ വെളുത്ത മുടി കറുക്കും.

';

വെളിച്ചെണ്ണ

വെളിച്ചെണ്ണ മുടിക്ക് വളരെ നല്ലതാണ്. ഗവേഷണമനുസരിച്ച് വെളിച്ചെണ്ണ പുരട്ടുന്നത് മുടി കറുപ്പും കട്ടിയുള്ളതും നീളമുള്ളതുമാക്കുന്നു. ഇതിലൂടെ നരച്ച മുടി കറുക്കും. ഇതിനായി ആഴ്ചയിൽ രണ്ടുതവണ വെളിച്ചെണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക.

';

ഉള്ളി നീര്

ഉള്ളി നീര് വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിനായി, ഉള്ളി കഷണങ്ങളായി മുറിക്കുക എന്നിട്ട് മിക്സിയിലിട്ട് അരച്ചെടുക്കുക ശേഷം, ഈ പേസ്റ്റ് ഒരു കോട്ടൺ തുണിയിൽ ഒഴിച്ച് അരിച്ചെടിക്കുക.

';

VIEW ALL

Read Next Story