എല്ലാ മേക്കപ്പ് ഉൽപ്പന്നങ്ങളും എപ്പോഴും കയ്യിൽ കരുതണമെന്നില്ല. നിത്യേനയുള്ള ഉപയോഗത്തിന് ഇവ മതിയാകും.
ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ് മോയ്സ്ചറൈസർ. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും.
മറ്റ് സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കും മുൻപ് പ്രൈമർ യൂസ് ചെയ്യണം. മേക്കപ്പ് കൂടുതൽ നേരം ചർമ്മത്തിൽ നിലനിൽക്കാൻ ഇത് ആവശ്യമാണ്.
മേക്കപ്പിന് ബെയ്സ് നൽകുന്നതാണ് ഫൗണ്ടേഷൻ.
മുഖത്തെ എന്ന പോലെ കണ്ണിന് ചെയ്യുന്ന മേക്കപ്പും പ്രധാനമാണ്. ഐഷാഡോ ഉപയോഗിക്കുന്നതിലൂടെ മുഖം ഒന്നുകൂടി ഹൈലൈറ്റ് ചെയ്യും.
വാട്ടർപ്രൂഫ് മസ്കാരകൾ വിപണിയിൽ ലഭ്യമാണ്.
നിങ്ങളുടെ സ്കിൻ ടോണിന് അനുയോജ്യമായ ഷെയ്ഡ് തിരഞ്ഞെടുക്കുക. ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിലൂടെയും മുഖം ഒന്നുകൂടി ഹൈലൈറ്റ് ചെയ്യപ്പെടും.
കവിളുകൾക്ക് സ്വാഭാവികമായ ഒരു ഹൈലൈറ്റ് നൽകാൻ ബ്ലഷ് ഉപയോഗിക്കാം.
രാത്രി ഉറങ്ങും മുൻപ് മേക്കപ്പ് കളയേണ്ടത് പ്രധാനമാണ്. ഇതിനായി മേക്കപ്പ് റിമൂവർ ഉപയോഗിക്കാം.