ഇന്ന് നിരവധി ആളുകളെ അലട്ടുന്ന ഒരപ പ്രധാന പ്രശ്നമാണ് സ്ട്രെസ്. സ്ട്രെസ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തി നോക്കൂ.
ഫ്ലേവനോയ്ഡുകൾ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് തലച്ചോറിലെ സെറോടോണിന്റെ അളവ് വർധിപ്പിച്ച് സ്ട്രെസ് ലെവൽ കുറയ്ക്കും.
ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ബ്ലൂബെറി സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും പൊട്ടാസ്യവും അടങ്ങിയ അവോക്കാഡോ സമ്മർദ്ദം കുറയ്ക്കുന്നു.
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സാൽമൺ ഫിഷിലെ ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കും. അതിലൂടെ സ്ട്രെസ് കുറയ്ക്കാനാകും.
പാലക് ചീരയിലെ മഗ്നീഷ്യം കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നു.
നട്സുകളിൽ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
തലച്ചോറിലെ സെറോടോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നതാണഅ ഓട്സ്. ഇത് സ്ട്രെസ് ലെവൽ കുറയ്ക്കുന്നു
ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള എൽ-തിയനൈൻ എന്ന അമിനോ ആസിഡ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക