സംസ്ഥാനത്ത് ചൂടുകൂടി വരികയാണ്.. ഈ സാഹചര്യത്തിൽ ശരീരത്തിനും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു വേനൽക്കാലത്ത് ശരീരത്ത് ജലാംശം നിലനിർത്തുന്നതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട് അതിന് ഏറ്റവും ഉത്തമമായ പഴമാണ് തണ്ണിമത്തൻ.
ഏറ്റവും കൂടുതൽ ജലാംശം അടങ്ങിയ പഴവർഗ്ഗമാണ് തണ്ണിമത്തൻ. മറ്റു പഴങ്ങളെ അപേക്ഷിച്ച് ഇതിൽ വെള്ളത്തിന്റെ അംശം പതിന്മടങ്ങ് കൂടുതലാണ്.
മാത്രമല്ല ഇതിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈസുകളും ആന്റിഓക്സിഡന്റുകളും ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നു
വേനൽക്കാലത്ത് രോഗ പ്രതിരോധശേഷി കുറയുകയും അസുഖങ്ങൾ പെട്ടെന്ന് പിടിപെടാനും കാരണമാകുന്നു.
ഈ സാഹചര്യത്തിൽ തണ്ണിമത്തൻ കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുക മാത്രമല്ല ശരീരത്തിന് രോഗങ്ങളിൽ നിന്ന് സംരക്ഷണവും നൽകുന്നു.
ദിവസവും തണ്ണിമത്തൻ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിൽ ഈർപ്പം നിലനിർത്താനും ശരീരം തണുപ്പിക്കാനും സഹായിക്കുന്നു