ഉന്മേഷദായകമായ ജ്യൂസുകൾ
പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ കുറഞ്ഞ കലോറിയും ജലാംശം നൽകുന്നതുമായ ജ്യൂസാണ് കുക്കുമ്പർ ജ്യൂസ്.
ബീറ്റ്റൂട്ട് ജ്യൂസിൽ ഡയറ്ററി നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ആൻറി ഓക്സിഡൻറുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
കാരറ്റ് ജ്യൂസിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കോശങ്ങളെ സംരക്ഷിക്കാനും കാഴ്ച മികച്ചതാക്കാനും സഹായിക്കുന്ന ഒരു ആൻറി ഓക്സിഡൻറാണ്.
വൈറ്റമിൻ സി, വൈറ്റമിൻ കെ, മാംഗനീസ് തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ രുചികരവും ആൻറി ഓക്സിഡൻറ് സമ്പുഷ്ടവുമായ ജ്യൂസാണ് ബ്ലൂബെറി ജ്യൂസ്.
ഇലക്കറികളിൽ നിന്നുണ്ടാക്കുന്ന ഗ്രീൻ ജ്യൂസിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം മികച്ചതാക്കുന്നതിനും വിഷാംശം ഇല്ലാതാക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
ദഹനം, വീക്കം കുറയ്ക്കൽ, രോഗപ്രതിരോധശേഷി വർധിപ്പിക്കൽ എന്നിവയ്ക്ക് സഹായിക്കുന്ന എരിവും സ്വാദും നിറഞ്ഞ ജ്യൂസാണ് ഇഞ്ചി ജ്യൂസ്.
മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കുന്ന ആൻറി ഓക്സിഡൻറുകളും പ്രോആന്തോസയാനിഡിനുകളും അടങ്ങിയ ജ്യൂസാണ് ക്രാൻബെറി ജ്യൂസ്.
വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ വിഷാംശം ഇല്ലാതാക്കുന്ന ജ്യൂസാണ് നാരങ്ങ നീര്. ദഹനം മെച്ചപ്പെടുത്താനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും നാരങ്ങ നീര് സഹായിക്കും.
തക്കാളി ജ്യൂസിൽ വൈറ്റമിൻ സി, പൊട്ടാസ്യം, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗവും കാൻസറും തടയാൻ സഹായിക്കും.
ഓറഞ്ച് ജ്യൂസിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ പ്രതിരോധ സംവിധാനത്തെയും ഊർജനിലയെയും സ്വാധീനിക്കും.
വൈറ്റമിൻ എ, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ കൂടുതലായി അടങ്ങിയ ഉന്മേഷദായകവും ജലാംശം നൽകുന്നതുമായ ഒരു ജ്യൂസാണ് തണ്ണിമത്തൻ ജ്യൂസ്.