പച്ചമുളകില്ലാത്ത ഒരു അടുക്കള പലർക്കും ചിന്തിക്കാൻ കൂടിയാകില്ല. നമ്മുടെ കറികളിൽ പച്ചമുളകിന് അത്രയേറെ സ്വാധീനമുണ്ട്. എന്നാൽ നമ്മൾ ഉപയോഗിച്ച ശേഷം ബാക്കിയാവുന്ന പച്ചമുളക് ഫ്രഷ് ആയി സൂക്ഷിക്കുന്നത് വലിയ തലവേദനയാണ്.
പുറത്ത് വച്ചാൽ വേഗം വാടിപൊകാനും ഫ്രിഡ്ജിൽ വച്ചാൽ കുറച്ച് ദിവസങ്ങൾ കൊണ്ട് ചീഞ്ഞുപോകുകയും ചെയ്യും. നമ്മൾ വാങ്ങുന്നതോ കൃഷി ചെയ്തതോ ആയ പച്ചമുളക് കൂടുതൽ ദിവസം ഫ്രഷ് ആയി നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ.
പച്ചമുളക് ഒരു എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കുക. ഇത് മുളകിലെ ഈർപ്പം കുറച്ച് കൂടുതൽ നാൾ ചീത്തയാവാതെ ഇരിക്കാൻ സഹായിക്കുന്നു.
ഫ്രിഡ്ജിൽ പച്ചമുളക് സൂക്ഷിക്കുന്നതിന് മുമ്പായി പേപ്പർ ടവലിൽ പൊതിയുക. ഇത് പച്ചമുളകിലെ അധിക ഈർപ്പം ഇല്ലാതാക്കാൻ സഹായിക്കും.
മാർക്കറ്റിൽ എളുപ്പത്തിൽ ലഭിക്കുന്ന പ്ലാസ്റ്റിക് സിപ്പ്ലോക്ക് ബാഗുകളിൽ ചെറിയ എയർ ഹോളുകളുണ്ട്. പച്ചമുളക് ഈ ബാഗുകളിൽ സൂക്ഷിച്ചാൽ കൂടുതൽ നാൾ ഫ്രഷ് ആയി നിലനിർത്താം
ദീർഘകാല ഉപയോഗത്തിനായി പച്ചമുളക് മൊത്തമായോ മുറിച്ചോ ഫ്രീസ് ചെയ്ത് സൂക്ഷിക്കുക.
പച്ചമുളക് സൂക്ഷിക്കുന്നതിനായി വയ്ക്കുന്നത് മുമ്പ് അൽപ്പം വിനാഗിരി അതിൽ പുരട്ടുക. ഇത് പച്ചമുളകിൻ്റെ ഫ്രഷ്നെസ് വർധിക്കാൻ സഹായിക്കും.