Ladies Finger Masala: അടിപൊളി സൗത്ത് ഇന്ത്യൻ സ്റ്റൈൽ വെണ്ടക്ക മസാല.! ഇങ്ങനെ തയ്യാറാക്കൂ

Published by: Zee Malayalam News Desk | Feb 19, 2024

പച്ചമുളക്, ഉള്ളി വറ്റല് മുളക് ഇഞ്ചി, വെളുത്തുള്ളി, തക്കാളി, കുരുമുളക് എന്നിവ ചേർത്ത് മൃദുവാകുന്നത് വരെ വേവിക്കുക. അൽപ്പം ജീരക പൊടയും ചേർക്കുക. ഇനി ഒരു മിക്സി എടുത്ത് അതിലേക്ക് ഇവയെല്ലാം തണുത്ത ശേഷം നന്നായി പൊടിച്ചെടുക്കുക.

Published by: Zee Malayalam News Desk | Feb 19, 2024

ഇനി പാനിൽ അൽപ്പം കൂടി എണ്ണ ചേർത്ത് ഈ മിക്സിയിൽ അടിച്ചു വെച്ചിരിക്കുന്ന മിശ്രിതം അതിലേക്ക് ഇട്ടതിന് ശേഷം, നന്നായി ഇളക്കി കൊടുക്കുക.

Published by: Zee Malayalam News Desk | Feb 19, 2024

അതിനൊപ്പം അൽപ്പം മഞ്ഞൾ പൊടിയും മസാല പൊടിയും ചേർത്ത് എണ്ണ തെളിയുന്നതു വരെ മൂപ്പിച്ചെടുക്കുക.

Published by: Zee Malayalam News Desk | Feb 19, 2024

ഇനി അതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന വെണ്ടയ്ക്ക കൂടി ചേർത്ത് കൊടുക്കുക. ഇനി ഇവ ഒരു പത്ത് മിനിറ്റ് മൂടി വെച്ച് വേവാൻ അനുവധിക്കുക.

Published by: Zee Malayalam News Desk | Feb 19, 2024

ഇനി ഇതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും താളിച്ച് ചേർക്കുക.ഒപ്പം അൽപ്പം കസൂരി മേത്തിയും മല്ലിയില ചെറുതായി അരിഞ്ഞതും അതിന് മുകളിൽ ഇട്ട ശേഷം, കഴിക്കാവുന്നതാണ്.

Published by: Zee Malayalam News Desk | Feb 19, 2024

VIEW ALL

Read Next Story