നമ്മളില്‍ പലരും രാവിലെ ഒരു കപ്പ് ചായയില്‍ ദിവസം ആരംഭിക്കാനാണ് ഇഷ്ടപ്പെടുന്നത്
എങ്ങനെ പെര്‍ഫെക്ടായി ചായ ഉണ്ടാക്കാം എന്നാണ് ഇനി പറയാന്‍ പോകുന്നത്
രണ്ട് കപ്പ് ചായ ഉണ്ടാക്കണമെങ്കില്‍ ഒരു കപ്പ് തിളപ്പിച്ച പാല് ആവശ്യമാണ്
രണ്ട് കപ്പ് വെള്ളം ചെറുതീയില്‍ രണ്ട് മിനിട്ട് തിളപ്പിച്ചെടുക്കാം
വെള്ളം തിളച്ച ശേഷം ആവശ്യമെങ്കില്‍ ഇഞ്ചി ചതച്ച് ചേര്‍ക്കാം
മസാല ചായ ഉണ്ടാക്കണമെങ്കില്‍ ഇഞ്ചിക്ക് പുറമെ ഏലക്ക, ഗ്രാമ്പൂ എന്നിവയും ചേര്‍ക്കാവുന്നതാണ്
തിളച്ച വെള്ളത്തില്‍ ചായപ്പൊടി ചേര്‍ത്ത് വീണ്ടും 2 മിനിട്ട് കൂടി തിളപ്പിക്കുക
ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത ശേഷം ഈ വെള്ളത്തിലേയ്ക്ക് പാല് ഒഴിക്കുക.