സ്ത്രീകളുടെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ.
മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
സുഗന്ധവ്യഞ്ജനങ്ങൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്.
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ എന്ന സംയുക്തം രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്. വിറ്റാമിൻ സി രോഗപ്രതിരോധശേഷി മികച്ചതാക്കുകയും ജലദോഷം, ചുമ എന്നിവയെ ചെറുക്കുകയും ചെയ്യുന്നു.
ബദാം, വാൾനട്ട് തുടങ്ങിയ നട്സിൽ കൊഴുപ്പുകളും പ്രോട്ടീനും ഉൾപ്പെടുന്നു. ഇവ ശരീരത്തിന് ഊർജം നൽകുന്നു.
വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം ഉണ്ടാകാനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു.
ഇലക്കറികൾ പോഷകസമ്പുഷ്ടമാണ്. ഇത് വിവിധ അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു.
ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് പ്രതിരോധിക്കാൻ സഹായിക്കുന്നു.
തൈരിൽ വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ പ്രതിരോധശേഷി ശക്തമാക്കുന്നതിന് സഹായിക്കുന്നു.
കോഴിയിറച്ചിയിൽ വിറ്റാമിൻ ബി-6, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.