Hair Care: ഇടതൂര്‍ന്ന അഴകാര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. എന്നാല്‍, മുടിയുടെ സംരക്ഷണത്തില്‍ വരുത്തുന്ന പിഴവുകള്‍ ഈ സ്വപ്നത്തിന് എന്നും ഒരു തടസമായി നില കൊള്ളുന്നു.

Oct 31,2023
';


മുടിയ്ക്ക് ശരിയായ സംരക്ഷണവും ആവശ്യമായ പോഷകങ്ങളും ലഭിക്കാതെ വരുന്ന സാഹചര്യത്തില്‍ മുടി കൊഴിച്ചില്‍ പോലുള്ള പല പ്രശ്നങ്ങളും ഉടലെടുക്കും. മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവാണ്.

';


ഇടതൂര്‍ന്ന മുടി ആഗ്രഹിക്കുന്നവര്‍ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിയ്ക്കണം. മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും ശരിയായ ഭക്ഷണക്രമം സഹായിയ്ക്കും.

';

കാരറ്റ്

കാരറ്റിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ഒന്നാണ്. മുടിക്ക് ആവശ്യമായ വിറ്റാമിൻ കെ, സി, ബി 6, ബി 1, ബി 3, ബി 2, ഫൈബർ, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും ധാതുക്കളും കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

';

ചീര

ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയിട്ടുള്ള ചീര മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ ഉത്തമമാണ്. അതായത് മുടി വളരുന്നതിന് ഭക്ഷണത്തിൽ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചീര. ചീരയിൽ പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, ചെമ്പ് തുടങ്ങിയ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.

';

നെല്ലിക്ക

നെല്ലിക്കയില്‍ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ കേടുകള്‍ കുറയ്ക്കുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചിൽ ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്യുന്നു.

';

വാൾനട്ട്

ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ മുടിയുടെ ആരോ​ഗ്യത്തിനും വളര്‍ച്ചയ്ക്കും മികച്ചതാണ് വാൾനട്ട്.

';

വെള്ളരിക്ക

മുടിയുടെ ആരോഗ്യത്തിനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ പോഷകങ്ങൾ വെള്ളരിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ എ, സിലിക്ക, സൾഫർ, നിയാസിൻ, സിങ്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

';

VIEW ALL

Read Next Story