കാൽസ്യം അടങ്ങിയ ഈ പാനീയങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ. എല്ലുകൾക്കും പല്ലുകൾക്കും ഇവ അത്യാവശ്യമാണ്.
കാൽസ്യത്തിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിൽ ഒന്നാണ് പശുവിൻ പാൽ. ഒരു ഗ്ലാസ് പാലിൽ ഏകദേശം 300 മില്ലിഗ്രാം കാൽസ്യം അടങ്ങിയിരിക്കുന്നു.
ബദാം മിൽക്, സോയ മിൽക്, ഓട് മിൽക് എന്നിവ കാൽസ്യത്തിന്റെ മികച്ച് ഉറവിടങ്ങളാണ്. പശുവിൻ പാലിന്റെ അത്രയും കാൽസ്യം ഇതിലും അടങ്ങിയിട്ടുണ്ട്.
ഫോർട്ടിഫൈഡ് ഓറഞ്ച് ജ്യൂസ് കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്.
യോഗർട്ടിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. യോഗർട്ടിൽ ഫ്രൂട്ട്സ് ഉൾപ്പെടുത്തി സ്മൂത്തി തയാറുക്കി കുടിക്കുന്നത് ശരീരത്തിന് ആവശ്യമായ കാൽസ്യം നൽകുന്നു.
എള്ളിൽ നിന്നുണ്ടാക്കുന്ന തഹിനി കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ്. തേൻ അല്ലെങ്കിൽ ഈന്തപ്പഴം ചേർത്ത് ഇത് കഴിക്കാം.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക