Jackfruit Benefits

കണ്ണുംപൂട്ടി ചക്ക കഴിച്ചോളൂ, ഗുണങ്ങൾ ഏറെ..!

';

Benefits Of Jackfruit

ചക്ക മലയാളികളുടെ പ്രിയ വിഭവമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾ മലയാളികൾ ഒരുക്കും

';

ആരോ​ഗ്യ​ഗുണങ്ങളുണ്ട്

ഈ പഴത്തിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്. ഇതിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും

';

ധാരാളം ആൻറി ഓക്സിഡൻറ്

ചക്ക വിറ്റാമിൻ എ, സി, പൊട്ടാസ്യം, കാൽസ്യം, അയേൺ, സിങ്ക്, മ​ഗ്നീഷ്യം മുതലായ മിനറലുകളും അടങ്ങിയ ഒരു ഫലമാണ്. ചക്കയിൽ ധാരാളം ആൻറി ഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്

';

നാരുകൾ

നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാനും ചക്ക സൂപ്പറാ. ഇത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ വഴി വയ്ക്കുകയും ചെയ്യും

';

രോഗപ്രതിരോധ ശേഷി

ചക്ക പഴത്തിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും, അണുബാധകൾ, വൈറസുകൾ എന്നിവയ്ക്കെതിരെ പോരാടാൻ ശരീരത്തെ പ്രാപ്തമാക്കും

';

വൈവിധ്യമാർന്ന ഫൈറ്റോ ന്യൂട്രിയൻ്റുകൾ ചക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, പോളിഫെനോൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്

';

നേത്രാരോഗ്യത്തിന്

ചക്കയിൽ വിറ്റാമിൻ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാൽ നേത്രാരോഗ്യത്തിനും ഗുണം ചെയ്യും. ഇത് കാഴ്ച മെച്ചപ്പെടുത്താനും കണ്ണിന്റെ പ്രശ്നങ്ങൾ അകറ്റുവാനും സഹായിക്കും

';

എല്ലുകൾക്ക്

എല്ലുകൾക്ക് ആവശ്യമായ മഗ്നീഷ്യം, കാൽസ്യം എന്നിവ ചക്കയിലുണ്ട്. എല്ലുകളും പേശികളും ശക്തിപ്പെടുത്താനും ആരോഗ്യ പ്രശ്നങ്ങൾ തടയാനും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം പോലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്

';

VIEW ALL

Read Next Story