കണ്ണുംപൂട്ടി ചക്ക കഴിച്ചോളൂ, ഗുണങ്ങൾ ഏറെ..!
ചക്ക മലയാളികളുടെ പ്രിയ വിഭവമാണ്. ചക്കപ്പുഴുക്ക്, ചക്കയട, ചക്ക ഉപ്പേരി, ചക്കപായസം, ചക്ക വരട്ടി എന്നിങ്ങനെയുള്ള പരമ്പരാഗത വിഭവങ്ങൾ മലയാളികൾ ഒരുക്കും
ഈ പഴത്തിന് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഇതിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും
ചക്ക വിറ്റാമിൻ എ, സി, പൊട്ടാസ്യം, കാൽസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം മുതലായ മിനറലുകളും അടങ്ങിയ ഒരു ഫലമാണ്. ചക്കയിൽ ധാരാളം ആൻറി ഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്
നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാനും ചക്ക സൂപ്പറാ. ഇത് ഭക്ഷണത്തോടുള്ള അമിതമായ ആസക്തി കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ വഴി വയ്ക്കുകയും ചെയ്യും
ചക്ക പഴത്തിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും, അണുബാധകൾ, വൈറസുകൾ എന്നിവയ്ക്കെതിരെ പോരാടാൻ ശരീരത്തെ പ്രാപ്തമാക്കും
വൈവിധ്യമാർന്ന ഫൈറ്റോ ന്യൂട്രിയൻ്റുകൾ ചക്കയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, പോളിഫെനോൾ, ഫ്ലേവനോയ്ഡുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്
ചക്കയിൽ വിറ്റാമിൻ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാൽ നേത്രാരോഗ്യത്തിനും ഗുണം ചെയ്യും. ഇത് കാഴ്ച മെച്ചപ്പെടുത്താനും കണ്ണിന്റെ പ്രശ്നങ്ങൾ അകറ്റുവാനും സഹായിക്കും
എല്ലുകൾക്ക് ആവശ്യമായ മഗ്നീഷ്യം, കാൽസ്യം എന്നിവ ചക്കയിലുണ്ട്. എല്ലുകളും പേശികളും ശക്തിപ്പെടുത്താനും ആരോഗ്യ പ്രശ്നങ്ങൾ തടയാനും ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം പോലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് നല്ലതാണ്