ശൈത്യകാലത്തെ താരൻ ശല്യം ഒഴിവാക്കാൻ വീട്ടിൽ തന്നെ ചില ഹെയർ മാസ്കുകൾ ഉണ്ടാക്കാം...
ആന്റി ബാക്ടീരിയൽ ആന്റി ഫംഗൽ ഗുണങ്ങളുള്ള ടീ ട്രീ ഓയിൽ താരൻ അകറ്റാൻ ബെസ്റ്റാണ്. രണ്ടോ മൂന്നോ തുള്ളി ടീ ട്രീ ഓയിൽ വെളിച്ചെണ്ണയുമായി മിക്സ് ചെയ്ത് തലയിൽ പുരട്ടുന്നത് നല്ലതാണ്.
പ്രകൃതിദത്തമായ ഒരു മോയ്സ്ചറൈസർ ആണ് തേൻ. 2 ടീസ്പൂൺ യോഗർട്ടിൽ ഒരു ടേബിൾസ്പൂൺ തേൻ ചേർത്ത് മിക്സ് ചെയ്ത് തലയോട്ടിയിൽ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക.
3 ടേബിൾസ്പൂൺ നെല്ലിക്ക പൊടിയിൽ ഒരു ടീസ്പൂൺ യോഗർട്ട് മിക്സ് ചെയ്യുക. 20 മിനിറ്റ് നേരം ഇത് തലയോട്ടിയിൽ പുരട്ടിയ ശേഷം കഴുകി കളയുക.
മൂന്ന് ടീസ്പൂൺ വീതം നാരങ്ങാ നീരും വെളിച്ചെണ്ണയും ചേർത്ത് 45 മിനിറ്റ് നേരം തലയോട്ടിയിൽ പുരട്ടിയ ശേഷം കഴുകി കളയുക.
2 ടേബിൾസ്പൂൺ വീതം കറ്റാർവാഴയും നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. അതിൽ അൽപം ഒലീവ് ഓയിൽ കൂടി ചേർക്കുക. ഇത് 45 മിനിറ്റ് നേരം തലയോട്ടിയിൽ പുരട്ടിയ ശേഷം കഴുകി കളയുക.
ഉലുവയും 2-3 ആര്യവേപ്പിലയും ചേർത്ത് പൊടിച്ചെടുക്കുക. ഇത് 2 ടേബിൾസ്പൂൺ യോഗർട്ടിൽ മിക്സ് ചെയ്ത് തലയോട്ടിൽ പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
3 ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനിഗറിൽ റോസ്മേരി വാട്ടർ മിക്സ് ചെയ്ത് തലയോട്ടിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.