Cardamom Health Benefits: സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയാണ് ഏലക്ക. ഏലക്കയുടെ രുചിയും മണവും എല്ലാവര്‍ക്കും ഇഷ്ടമാണ്.
മധുരപലഹാരങ്ങൾ, ബിരിയാണി, ഹൽവ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഏലക്ക സാധാരണയായി ഉപയോഗിക്കുന്നു.
വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവയ്ക്കൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്.
ഏലയ്ക്ക കഴിയ്ക്കുന്നതിലൂടെ ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെ സ്രവണം ഉത്തേജിപ്പിക്കപ്പെടുന്നു. അതുവഴി വയറുവേദന, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ സാധാരണ ദഹന പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും.
ഏലയ്ക്ക പ്രകൃതിദത്തമായ മൗത്ത് ഫ്രെഷ്നറായി ഉപയോഗിക്കുന്നു. സ്ഥിരമായി ചവച്ചരച്ചാൽ വായ് നാറ്റം മാറുകയും ചെയ്യും.
ഏലയ്ക്ക രക്തം മൃദുവാക്കാന്‍ സഹായിയ്ക്കുന്നു. ഏലക്ക കഴിയ്ക്കുന്നതു മൂലം, സിരകളിലെ രക്തചംക്രമണം മെച്ചപ്പെടുന്നു. ഇത് കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ചെറിയ ഏലയ്ക്ക കഴിക്കുന്നത് മൂത്രത്തിന്‍റെ ഒഴുക്ക് വർദ്ധിപ്പിക്കുകയും ശരീരം വിഷരഹിതമാക്കുകയും ചെയ്യും. ഇത് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും, ഇത് വൃക്കസംബന്ധമായ രോഗങ്ങളുടെ സാധ്യത ഇല്ലാതാക്കും.
ഇരുമ്പിന്‍റെ സമ്പന്നമായ ഉറവിടമാണ് ഏലക്ക. അതിനാല്‍, തലകറക്കം, അലസത തുടങ്ങിയ വിളർച്ചയുടെ ലക്ഷണങ്ങളെ ചെറുക്കാൻ ഏലയ്ക്ക സഹായിക്കുന്നു.
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ ഏലയ്ക്ക സഹായിക്കുന്നു. ഇത്തരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ചുമ, ജലദോഷം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏലയ്ക്ക വളരെ നല്ലതാണ്. തൊണ്ടയിലെ അണുബാധ, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഏലയ്ക്ക പൊടിച്ചതില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഏറെ നല്ലതാണ്.