ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്തുണ്ടാക്കുന്ന പോഷകസമൃദ്ധമായ പാനീയമാണ് എബിസി ജ്യൂസ്. ഈ ജ്യൂസ് അതിൻ്റെ ആരോഗ്യ ഗുണങ്ങൾ കൊണ്ട് പ്രശസ്തി നേടിയിട്ടുണ്ട്.
നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ പഴമാണ് ആപ്പിൾ. ബീറ്റ്റൂട്ട് അവശ്യ നൈട്രേറ്റുകളും ആൻ്റിഓക്സിഡൻ്റുകളും നൽകുന്നു. അതേസമയം ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവയാൽ സമ്പുഷ്ടമാണ് കാരറ്റ്. എബിസി ജ്യൂസിൻ്റെ ഗുണങ്ങൾ നോക്കാം.
ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് എബിസി ജ്യൂസ്. നിറം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും, വാർധക്യത്തിൻ്റെ ലക്ഷണങ്ങൾ തടയുന്നതിനും ഏറ്റവും നല്ല ഹോം റെമഡി ആണ് ഈ ജ്യൂസ്.
എബിസി ജ്യൂസ് നേത്രാരോഗ്യത്തിന് മികച്ചതാണ്. ഈ പാനീയത്തിലെ ഉയർന്ന വിറ്റാമിൻ എ കണ്ണുകൾ വരണ്ടുപോകുന്നത് തടയുകയും കാഴ്ചശക്തി വർധിപ്പിക്കുകയും ചെയ്യും. ഇത് കണ്ണിന്റെ പേശികളെ കൂടുതൽ ശക്തിപ്പെടുത്തും.
ആർത്തവ ആരോഗ്യം എന്നത് ഒരു സ്ത്രീയുടെ ആർത്തവ ചക്രത്തിലെ മൊത്തത്തിലുള്ള ക്ഷേമത്തെ സൂചിപ്പിക്കുന്നതാണ്. ആർത്തവ ദിനങ്ങളിലെ കടുത്ത വയറ് വേദനയും മറ്റ് അസ്വസ്ഥകളും തടയാൻ എബിസി ജ്യൂസ് ഒരു മികച്ച പ്രതിവിധിയാണ്.
എബിസി ജ്യൂസിൽ കലോറി കുറവും ധാരാളം പോഷകങ്ങളും ഉള്ളതിനാൽ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. സമീകൃതാഹാരത്തിൻ്റെ ഭാഗമായി എബിസി ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനെ ഫലപ്രദമായി പിന്തുണയ്ക്കുന്നു.
എബിസി ജ്യൂസ് ഹൃദയാരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു. കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും, രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും എബിസി ജ്യൂസ് സഹായിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക