മരുന്നുകളെ ആശ്രയിക്കേണ്ട! ഇൻസുലിൻ പ്രതിരോധത്തെ കുറയ്ക്കാൻ ഈ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തൂ....
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇൻസുലിൻ എന്ന ഹോർമോണാണ്. ഇൻസുലിൻ അളവിലുള്ള അസന്തുലിതാവസ്ഥ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
ഇത് പ്രീ-ഡയബറ്റിസ്, ടൈപ്പ് 2 പ്രമേഹം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ഇതിനെ ഇൻസുലിൻ പ്രതിരോധം എന്ന് പറയുന്നു.
ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്ന ചില കലോറി കുറഞ്ഞ പച്ചക്കറികളെ പരിചയപ്പെടുത്തിയാലോ....
കലോറി കുറഞ്ഞതും അവശ്യ പോഷകങ്ങൾ കൂടുതലുമുള്ളതായ പച്ചക്കറിയാണ് റാഡിഷ്. നാരുകളാൽ സമ്പന്നമായ ഇവ ഇൻസുലിൻ പ്രതിരോധത്തിന് സഹായിക്കുന്നു.
പ്രമേഹമുള്ളവരിൽ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ബീറ്റ്റൂട്ട് സഹായിക്കുന്നു.
ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ബ്രൊക്കോളിയിൽ കലോറി കുറവാണ്. ഇവ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായകരമാണ്.
ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.
ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.
നാരുകളുടെ ഉറവിടമാണ് ഗ്രീൻ ബീൻസ്. ഇവയും ഇൻസുലിൻ പ്രതിരോധത്തിന് ഗുണകരം.
കാർബോഹൈഡ്രേറ്റും അന്നജവും കുറവുള്ള കോളിഫ്ളവർ ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.