Immunity Booster

മഴക്കാലം തുടങ്ങിയിരിക്കുകയാണ്. ഈ സമയം രോ​ഗപ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. പ്രതിരോധശേഷി കൂട്ടാൻ ഉൾപ്പെടെ നിരവധി വഴികളുണ്ട്

';

പ്രതിരോധശേഷി

ചുമ, പനി, ജലദോഷം തുടങ്ങി പല അസുഖങ്ങൾ ഈ മഴക്കാലത്ത് വരാൻ സാധ്യതയുണ്ട്. ഈ ഏഴ് ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ മഴക്കാലത്ത് രോഗപ്രതിരോധശേഷി കൂട്ടാൻ സാധിക്കും

';

മാതളനാരങ്ങ

വിറ്റാമിൻ സി, ഫൈബർ തുടങ്ങിയ പോഷകങ്ങൾ കൂടുതലുള്ള പഴങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. അത്തരം പഴങ്ങളിൽ ഒന്നാണ് മാതളനാരകം. ഇതിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ദഹന പ്രശ്നങ്ങളും ടൈപ്പ് 2 പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ നിയന്ത്രിക്കാനും സഹായിക്കുന്നു

';

തൈര്

തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് അല്ലെങ്കിൽ നല്ല ബാക്ടീരിയകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ, തൈരിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളും ധാതുക്കളും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും

';

തണ്ണിമത്തൻ

തണ്ണിമത്തനിൽ 92% വെള്ളവും കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും നിറഞ്ഞതുമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയും അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ലൈക്കോപീനും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം മഴക്കാലത്ത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു

';

ബ്രോക്കോളി

ബ്രോക്കോളിയിൽ ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, സെലിനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ എ, സി, ഇ, കെ എന്നിവയാൽ സമ്പുഷ്ടമായ ബ്രോക്കോളിയിൽ ഫോളിക് ആസിഡ് ഉൾപ്പെടെയുള്ള ബി വിറ്റാമിനുകളുമുണ്ട്

';

ചീര

ആൻ്റിഓക്‌സിഡൻ്റുകളും ബീറ്റാ കരോട്ടിനും നിറഞ്ഞതാണ് ചീര. മഴക്കാലത്ത് ചീര കഴിക്കുന്നത് രോ​ഗപ്രതിരോധശേഷി കൂട്ടുന്നു

';

ഓറഞ്ച്

ഓറഞ്ചോ മൊസാമ്പിയോ പോലുള്ള സിട്രസ് പഴങ്ങൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നതാണ്. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്

';

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് കഴിക്കുന്നത് ദഹനപ്രക്രിയയ്ക്കും, ശരീരഭാരം കുറയ്ക്കാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. വാസ്തവത്തിൽ, ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാനും മുടി, ചർമ്മ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാനും ബീറ്റ്റൂട്ട് നല്ലതാണ്

';

VIEW ALL

Read Next Story