പ്രകൃതിദത്ത കൊതുക് നാശിനികൾ
സിട്രോനെല്ല ഓയിൽ പ്രകൃതിദത്ത കൊതുക് നാശിനിയാണ്. നേർപ്പിച്ച സിട്രോനെല്ല ഓയിൽ ചർമ്മത്തിലോ വസ്ത്രത്തിലോ പുരട്ടുന്നത് കൊതുകുകളെ അകറ്റും.
ലെമൺഗ്രാസ് ഓയിൽ അഥവാ ഇഞ്ചിപ്പുൽ തൈലം കൊതുകുകളെ അകറ്റാൻ നല്ലതാണ്.
ലാവെൻഡർ ഓയിൽ കൊതുകിൽ നിന്ന് സംരക്ഷണം നൽകും.
വേപ്പെണ്ണ കൊതുകുകളെ തുരത്തുന്നതിന് മികച്ചതാണ്. ഇത് മറ്റ് എന്തെങ്കിലും എണ്ണയുമായി കലർത്തി ശരീരത്തിലോ വസ്ത്രത്തിലോ പുരട്ടുക.
ഗ്രാമ്പൂ ഓയിൽ കൊതുകുകളെ അകറ്റുന്നു. എന്നാൽ, ഇത് ചർമ്മത്തിൽ പുരട്ടുന്നതിന് മുൻപ് നേർപ്പിക്കണം.
പെപ്പർമിൻറ് ഓയിൽ കൊതുകുകളെ തുരത്താൻ സഹായിക്കുന്നു.
ജമന്തി, തുളസി, റോസ്മേരി തുടങ്ങിയ ചെടികൾ വീട്ടിൽ വളർത്തുന്നത് കൊതുകുകളെ തുരത്താൻ സഹായിക്കും.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.