നക്ഷത്രം പോലെ വെട്ടിത്തിളങ്ങുന്ന ചർമ്മം എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ശ്രദ്ധക്കുറവ് നമ്മുടെ ചർമ്മത്തിന്‍റെ ഭംഗി നഷ്ടപ്പെടുത്തുന്നു.
ദൈനംദിന ഭക്ഷണക്രമത്തിൽ ചില പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ ചർമ്മത്തിന്‍റെ ഭംഗി വീണ്ടെടുക്കാന്‍ സാധിക്കും.
ശൈത്യകാലത്ത് വളരെ സുലഭമായി ലഭിക്കുന്ന സ്പിനാച്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ രക്തത്തിന്‍റെ അളവ് വര്‍ദ്ധിക്കും. ചര്‍മ്മം തിളങ്ങും
തക്കാളിയില്‍ വിറ്റാമിന്‍ സി ഉൾപ്പെടെയുള്ള ആരോഗ്യകരമായ പലതും അടങ്ങിയിട്ടുണ്ട്. തക്കാളി സാലഡ്, ചട്ണി, വെജിറ്റബിൾ സൂപ്പ് മുതലായവ ദിവസവും കഴിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും.
വിറ്റാമിൻ എ, ആന്‍റിഓക്‌സിഡന്‍റുകൾ, മറ്റ് പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് കാരറ്റ്. ഇത് കഴിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്.
ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് നിങ്ങളുടെ ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യും. വിറ്റാമിൻ എ, ആന്‍റിഓക്‌സിഡന്‍റുകൾ, നാരുകൾ എന്നിവ ശരീരത്തിന്‍റെ മുഴുവന്‍ ആരോഗ്യത്തെയും സ്വാധീനിക്കും.
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം ചർമ്മത്തിലെ പാടുകൾ മാറ്റുന്നു. ചർമ്മം ജലാംശം നിലനിർത്തുന്നു, ചൊറിച്ചിൽ, ചുവന്ന പാടുകൾ തുടങ്ങിയ ചർമ്മപ്രശ്നങ്ങളൊന്നും ഓറഞ്ച് കഴിയ്ക്കുന്നതിലൂടെ ഉണ്ടാവില്ല.
ബീറ്റ്റൂട്ട് പച്ചക്കറിയായും സാലഡായും ഉപയോഗിക്കാം. ദിവസവും ഇത് കഴിക്കുക, വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ ചർമ്മത്തിൽ വ്യത്യാസം കാണാന്‍ സാധിക്കും.