തണുപ്പ് കാലം ആയാൽ പിന്നെ താരന്റെ ശല്യം വർധിക്കും. ഇതിനെ പ്രകൃതിദത്തമായി എങ്ങനെ തടയാമെന്ന് നോക്കാം...
വെളിച്ചെണ്ണയും നാരങ്ങാ നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനെ തടയാൻ സഹായിക്കും.
താരൻ മാറാൻ ബദാം ഓയിലും ടീ ട്രീ ഓയിലും മിക്സ് ചെയ്ത് തലയിൽ പുരട്ടാവുന്നതാണ്.
ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങളുള്ള കറ്റാർ വാഴയും ആര്യവേപ്പും ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ കുറയ്ക്കാൻ സഹായിക്കും.
ഉലുവ അരച്ച് തലയോട്ടിയിൽ തേയ്ക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനിക് ആസിഡ് താരൻ അകറ്റാൻ മുടി വളരാനും സഹായിക്കും.
പഴം മാഷ് ചെയ്ത് അതിൽ നാരങ്ങാ നീരും തേനും ചേർത്ത് തലയിൽ പുരട്ടുന്നത് താരനെ തടയാൻ സഹായിക്കും.
ആപ്പിൾ സിഡർ വിനിഗർ വെള്ളത്തിൽ ചേർത്ത് തല കഴുകുന്നത് താരന് കാരണമാകുന്ന ഫംഗസിനെ തടയാൻ സാഹായിക്കും.
തലയോട്ടിയിലും മുടിയിലും യോഗർട്ട് പുരട്ടി 15-20 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകി കളയുക. ഇത് തലയോട്ടിയിലെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക