Dandruff

തണുപ്പ് കാലം ആയാൽ പിന്നെ താരന്റെ ശല്യം വർധിക്കും. ഇതിനെ പ്രകൃതിദത്തമായി എങ്ങനെ തടയാമെന്ന് നോക്കാം...

Zee Malayalam News Desk
Nov 30,2024
';

വെളിച്ചെണ്ണ, നാരങ്ങ

വെളിച്ചെണ്ണയും നാരങ്ങാ നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനെ തടയാൻ സഹായിക്കും.

';

ബദാം ഓയിൽ, ടീ ട്രീ ഓയിൽ

താരൻ മാറാൻ ബദാം ഓയിലും ടീ ട്രീ ഓയിലും മിക്സ് ചെയ്ത് തലയിൽ പുരട്ടാവുന്നതാണ്.

';

കറ്റാർ വാഴ, ആര്യവേപ്പ്

ആന്റി ബാക്ടീരിയൽ, ആന്റി ഫം​ഗൽ ​ഗുണങ്ങളുള്ള കറ്റാർ വാഴയും ആര്യവേപ്പും ചേർത്ത് തലയിൽ പുരട്ടുന്നത് താരൻ കുറയ്ക്കാൻ സഹായിക്കും.

';

ഉലുവ

ഉലുവ അരച്ച് തലയോട്ടിയിൽ തേയ്ക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള നിക്കോട്ടിനിക് ആസിഡ് താരൻ അകറ്റാൻ മുടി വളരാനും സ​ഹായിക്കും.

';

പഴം, നാരങ്ങ, തേൻ

പഴം മാഷ് ചെയ്ത് അതിൽ നാരങ്ങാ നീരും തേനും ചേർത്ത് തലയിൽ പുരട്ടുന്നത് താരനെ തടയാൻ സഹായിക്കും.

';

ആപ്പിൾ സിഡർ വിനി​ഗർ

ആപ്പിൾ സിഡർ വിനി​ഗർ വെള്ളത്തിൽ ചേർത്ത് തല കഴുകുന്നത് താരന് കാരണമാകുന്ന ഫം​ഗസിനെ തടയാൻ സാഹായിക്കും.

';

യോ​ഗർട്ട്

തലയോട്ടിയിലും മുടിയിലും യോ​ഗർട്ട് പുരട്ടി 15-20 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകി കളയുക. ഇത് തലയോട്ടിയിലെ പിഎച്ച് ബാലൻസ് നിലനിർത്താൻ സഹായിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story