മഞ്ഞൾപ്പാല്‍, നമ്മുടെ പൂര്‍വ്വികരില്‍നിന്നും കൈമാറി കിട്ടിയ ഏറ്റവും ഫലപ്രദമായ ഔഷധി അല്ലെങ്കില്‍ മൃതസഞ്ജീവനി എന്ന് വേണമെങ്കില്‍ പറയാം.
മഞ്ഞള്‍ ചേര്‍ക്കുമ്പോള്‍ പാലിന്‍റെ നിറം മഞ്ഞയായി മാറുന്നു. അതിനാല്‍ ഇതിനെ ഗോള്‍ഡന്‍ മില്‍ക്ക് എന്നും പറയാറുണ്ട്.
പേരുപോലെ തന്നെയാണ് മഞ്ഞൾപ്പാലിന്‍റെ ഗുണങ്ങളും. ജലദോഷം, ചുമ, പനി, മുറിവുകൾ, സന്ധി വേദന, എന്നിവയ്ക്ക് പറ്റിയ ഔഷധിയാണ് മഞ്ഞൾപ്പാല്‍.
നിരവധി ഹ്ഗുനഗല്‍ അടങ്ങിയ് ഒന്നാണ് മഞ്ഞള്‍പ്പാല്‍. ഇത് ദിവസവും രാത്രി കുടിയ്ക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.
മഞ്ഞൾ ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ക്യാൻസർ തടയാൻ സഹായിക്കുമെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.
ആന്‍റിവൈറൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മഞ്ഞൾപ്പാല്‍ ജലദോഷത്തിനും ചുമയ്ക്കും മികച്ച പ്രതിവിധിയായി കണക്കാക്കപ്പെടുന്നു. മഞ്ഞൾപ്പാല്‍ കുടിയ്ക്കുന്നതുവഴി തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയിൽ നിന്ന് ഉടനടി ആശ്വാസം ലഭിക്കും.
ശരീരവേദനയ്ക്ക് പ്രത്യേകിച്ച് നടുവേദനയ്ക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയാണ് മഞ്ഞള്‍പ്പാല്‍. മഞ്ഞള്‍പ്പാല്‍ നട്ടെല്ലിനും സന്ധികൾക്കും ബലം നൽകാന്‍ സഹായിക്കും
മഞ്ഞൾപ്പാല്‍ ശരീരഭാരം കുറയ്ക്കാനും അമിതവണ്ണം തടയാനും സഹായിക്കും. മഞ്ഞൾപ്പാല്‍ സ്ഥിരമായി കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്
നിങ്ങളുടെ ശരീരത്തിൽ കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ കോശങ്ങളുടെ കേടുപാടുകൾ തടയുകയും Anti-Aging Process മന്ദഗതിയിലാക്കുകയും ചെയ്യുന്നു.