ദഹനപ്രശ്നങ്ങളുണ്ടാക്കും ഈ ഭക്ഷണങ്ങൾ
കൃത്രിമ മധുരം ചേർത്ത ഭക്ഷണങ്ങൾ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
സിട്രസ് പഴങ്ങളിൽ അസിഡിറ്റി ഉള്ളതിനാൽ ഇവ അമിതമായി കഴിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കും.
കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ദഹനപ്രശ്നങ്ങളുണ്ടാക്കും.
വറുത്ത ഭക്ഷണങ്ങളിൽ കൊഴുപ്പ് കൂടുതലാണ്. ഇവ വയറുവേദന ഉൾപ്പെടെയുള്ള ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും.
ഉയർന്ന കൊഴുപ്പുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ ബുദ്ധിമുട്ടാണ്. ഇത് കുടൽ പ്രശ്നങ്ങൾ, മലബന്ധം, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
സംസ്കരിച്ച ഭക്ഷണങ്ങളിൽ കൊഴുപ്പ്, പഞ്ചസാര, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് എന്നിവ കൂടുതലാണ്. ഇവയെല്ലാം ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
എരിവുള്ള ഭക്ഷണങ്ങൾ ദഹനത്തിന് ആരോഗ്യകരമല്ല. ഇത് നെഞ്ചെരിച്ചിൽ ഉൾപ്പെടെയുള്ള ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.