ശൈത്യകാലത്ത് ഡയറ്റിൽ നെയ്യ് ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. ചർമ്മ സംരക്ഷണത്തിനും മുടിയുടെ സംരക്ഷണത്തിനും ഇത് ബെസ്റ്റാണ്.
മോണോസാച്ചുറേറ്റഡ് ഒമേഗ 3 ഫാറ്റി ആസിഡ്, ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ എ, ഡി. ഇ, കെ എന്നിവയടങ്ങിയ നെയ്യ് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു.
ശൈത്യകാലത്ത് പലർക്കും ദഹനക്കേട് ഒരു വില്ലനായി മാറാറുണ്ട്. നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
നെയ്യിൽ ധാരാളം വിറ്റാമിൻ കെ2 അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുകയും എല്ലുകൾക്ക് കൂടുതൽ കരുത്ത് പകരുകയും ചെയ്യുന്നു.
നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
നെയ്യിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റി ഓക്സിഡന്റുകളും ഉള്ളതിനാൽ ഇത് ചർമ്മത്തെ അകാല വാർധക്യത്തിൽ നിന്നും സംരക്ഷിക്കുന്നു. ചർമ്മത്തിന് ചെറുപ്പവും കൂടുതൽ തിളക്കവും നൽകുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.