ശൈത്യകാലം ചിലർക്ക് സുഖകരവും മറ്റ് ചിലർക്ക് അത്ര നല്ലതുമായിരിക്കില്ല. അലർജി, ജലദോഷ സാധ്യതകൾ ഈ കാലാവസ്ഥയിൽ അധികമാകും
മഞ്ഞുകാലത്ത് അല്പം ശര്ക്കര കഴിയ്ക്കുന്നത് നല്ലതാണ്. സാധാരണ പഞ്ചസാരയ്ക്കു പകരമാണ് ശർക്കര ഉപയോഗിക്കാറുള്ളത്
പ്രകൃതി ദത്തമായ മധുരമായതിനാൽ അത് ആരോഗ്യത്തിന് ദോഷകരമല്ല. ചായയും കാപ്പിയും ഉൾപ്പെടെ മധുരമുള്ള എന്തും തയ്യാറാക്കാൻ ശർക്കര ഉപയോഗിക്കാം
ശൈത്യകാലത്ത് രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും ജലദോഷം, പനി ഉൾപ്പെടെയുള്ള സീസണൽ രോഗങ്ങളിൽ നിന്ന് രക്ഷ നേടാനും ശർക്കരയ്ക്ക് സാധിക്കും
ശൈത്യകാലത്ത് ശർക്കര കഴിക്കുന്നതിന്റെ ഗുണം
ശർക്കരയ്ക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്. ശൈത്യകാലത്ത് സാധാരണമായ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ ഇത് സഹായിക്കും
ശർക്കരയ്ക്ക് ദഹനത്തെ ഉത്തേജിപ്പിക്കാനും മലബന്ധം ഒഴിവാക്കാനും ശൈത്യകാലത്തെ ദഹന പ്രശ്നങ്ങൾ തടയാനും കഴിയും
ശർക്കരയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശൈത്യകാലത്ത് സാധാരണമായ സന്ധി വേദനയും വീക്കവും കുറയ്ക്കാൻ സഹായിക്കും
ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ശർക്കര. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ഊർജം വർധിപ്പിക്കാനും ഇത് സഹായിക്കും
ശർക്കര ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യും
തൊണ്ടവേദന, ചുമ, ജലദോഷം, മറ്റ് സാധാരണ ശൈത്യകാല രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ ശർക്കരയുടെ ഗുണങ്ങൾ നല്ലതാണ
ശർക്കരയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ശ്വാസകോശത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും
ശർക്കരയിൽ സിങ്ക്, സെലിനിയം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ശൈത്യകാല രോഗങ്ങളെ ചെറുക്കാനും നല്ലതാണ്