അമിതമായി കശുവണ്ടി കഴിക്കുന്നതിന്റെ ദോഷങ്ങൾ
കശുവണ്ടി മിതമായ അളവിൽ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. എന്നാൽ, അമിതമായി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും.
ചില ആളുകൾക്ക് കശുവണ്ടി പോലുള്ള നട്സ് ഹൈപ്പർസെൻസിറ്റീവ് ആയിരിക്കും. തലവേദന ഉണ്ടാകാൻ സാധ്യതയുണ്ട്.
ഉപ്പിട്ട കശുവണ്ടിയിൽ സോഡിയത്തിന്റെ അളവ് ഒരു ഔൺസിൽ ആകദേശം 181 മില്ലിഗ്രാം ആയിരിക്കും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും.
ഉയർന്ന അളവിൽ കശുവണ്ടി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് മലബന്ധത്തിലേക്ക് നയിക്കും.
കശുവണ്ടിപ്പരിപ്പ് അമിതമായി കഴിക്കുന്നത് അലർജിയുണ്ടാകുന്നതിന് കാരണമാകും. ഇത് വിവിധ ചർമ്മപ്രശ്നങ്ങളിലേക്ക് നയിക്കും.
കശുവണ്ടി അധികമായി കഴിച്ചാൽ ഓക്കാനം, വയറിളക്കം, വയറുവേദന എന്നീ അലർജികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ധാരാളം കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് തൊണ്ട, വായ, കണ്ണുകൾ, ചർമ്മം എന്നിവയിൽ അലർജിക്ക് കാരണമാകും.