അമിതമായി ഉറങ്ങുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!
അധികസമയം ഉറങ്ങുന്ന ആളാണെങ്കിൽ ക്രമേണ നടുവേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മോശം നിലവാരമുള്ള മെത്തയിൽ ദീർഘനേരം കിടക്കുന്നത് നിങ്ങളുടെ പേശികളെ ക്ഷീണിപ്പിക്കും.
വിഷാദരോഗമുള്ള ആളുകളിൽ ഏകദേശം 15 ശതമാനം പേർ അമിതമായി ഉറങ്ങുന്നു. ഇത് അവരുടെ വിഷാദ രോഗാവസ്ഥ വർധിപ്പിച്ചേക്കാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
അമിത ഉറക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് കാരണമാകും. ആരോഗ്യകരമായ ഉറക്കം ശീലമാക്കേണ്ടത് അത്യാവശ്യമാണ്.
അമിതമായ ഉറക്കം സെറോടോണിന്റെ അളവ് കുറയ്ക്കും. സെറോടോണിന്റെ അളവ് സന്തുലിതമല്ലെങ്കിൽ തലവേദനയോ മൈഗ്രേനോ ഉണ്ടാകാം.
രാത്രിയിൽ അധിക സമയം ഉറങ്ങുന്നവർ പകൽ സമയത്ത് ക്ഷീണിതരും അലസതയുള്ളവരുമാകും.
10 മണിക്കൂറോ അതിൽ കൂടുതലോ ഉറങ്ങുന്നത് ഹൃദയാഘാതം വരാനുള്ള സാധ്യത കൂട്ടുന്നു.
അമിതമായ ഉറക്കം ഫെർട്ടിലിറ്റിയെ ബാധിക്കാം. ഗർഭിണിയാകാനുള്ള സാധ്യത കുറയ്ക്കുന്നു.
ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.