തലച്ചോറിൻറെ ആരോഗ്യം കാത്ത് സൂക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇതെങ്ങനെ വേണം എന്ന് പരിശോധിക്കാം
തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്താൻ ദിവസവും വ്യായാമം ചെയ്യുക. ഇത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ആരോഗ്യത്തോടെ നിലനിർത്തും
മികച്ച ഭക്ഷണക്രമം നിലനിർത്തുക. ഇതിൽ ഇലക്കറികൾ, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, വാൽനട്ട്‌സ്, നിലക്കടല, ഒലിവ് ഓയിൽ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണം ഉൾപ്പെടുത്തുക
ബ്രെയിൻ ഗെയിമുകൾ കളിക്കുന്നത് പ്രധാനമാണ്. സുഡോകു, ചെസ്സ് എന്നിവ മികച്ചതാണ്. കുട്ടികൾക്കൊപ്പം മുതിർന്നവർക്കും ഈ ഗെയിം ആസ്വദിക്കാം. തലച്ചോറിൻ്റെ വ്യായാമത്തിന് ഇത് പ്രധാനമാണ്.
ജീവിതത്തിൽ സ്ഥിരത വേണമെങ്കിൽ മനസ്സ് നന്നാക്കി വെക്കുക. മനസ്സ് ശാന്തമായിരിക്കാൻ, ദിവസവും ധ്യാനിക്കുക
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല