Belly fat

കുടവയർ കാരണം ബുദ്ധിമുട്ടുന്ന ഒരുപാട് പേർ നമ്മൾക്ക് ചുറ്റുമുണ്ട്. ഭക്ഷണനിയന്ത്രണത്തോടും വ്യായാമത്തോടും ഒപ്പം പോഷക സമ്പുഷ്ടമായ ചില പച്ചക്കറികൾ കൂടി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടവയർ ഇല്ലാതാക്കാൻ സഹായിക്കും. ഈ പച്ചക്കറികൾ ഭക്ഷണത്തോടൊപ്പം ഉറപ്പായും ഉൾപ്പെടുത്തു.

';

പച്ചച്ചീര/സ്പിനാച്ച്

കലോറി കുറവും നാരുകൾ ധാരാളവുമുള്ള പച്ചച്ചീരയിൽ അടങ്ങിയിരിക്കുന്ന തൈലാകോയ്ഡ്സ് വിശപ്പ് 95 ശതമാനം വരെ കുറയ്ക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും നിയന്ത്രിക്കുകയും ചെയ്യും.

';

ചുരയ്ക്ക

ചുരയ്ക്കയിൽ കാലറി കുറവും ജലാംശം വളരെ കൂടുതലുമാണ്. അതുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ ഇത് ഒരു മികച്ച പച്ചക്കറിയാണ്. ചുരയ്ക്കയിൽ ജലാംശവും നാരുകളും ധാരാളം ഉള്ളതിനാൽ ഏറെ നേരം വയർ നിറഞ്ഞ് ഇരിക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കാനും സഹായിക്കും.

';

കാരറ്റ്

വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളമടങ്ങിയ കാരറ്റിൽ കാലറി കുറവും ഫൈബർ ധാരാളവും ഉണ്ട്.‌ നാരുകൾ ധാരാളമുള്ള പച്ചക്കറികൾ കഴിക്കുന്നത് ശരീരത്തിലെത്തുന്ന കലോറി കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

';

പാവയ്ക്ക

ശരീരഭാരം കുറയ്ക്കാൻ മികച്ച ഒരു പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്കയിൽ കലോറി വളരെ കുറവാണ്. ശരീരത്തിലെ കൊഴുപ്പ് എരിച്ച് കളയാൻ ആവശ്യമായ പിത്തരസം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

';

വെള്ളരി/കുക്കുമ്പർ

കുക്കുമ്പർ ഉന്മേഷം നൽകുകയും ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ധാരാളം ജലാംശം അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. സാലഡിലും റെയ്ത്തയിലും ചേർത്ത് ‌കുക്കുമ്പർ കഴിക്കാം.

';

ബ്രൊക്കോളി

നാരുകൾ ധാരാളം അടങ്ങിയ ബ്രൊക്കോളിയിൽ കൊഴുപ്പിനെ ഇല്ലാതാക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വയറിനു ചുറ്റും അടിഞ്ഞു കൂടിയ കൊഴുപ്പ് കുറയ്ക്കാൻ ബ്രൊക്കോളി ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story