ഭക്ഷണത്തിൽ പരമാവധി പച്ചക്കറികൾ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ജീവിതത്തിന് ആവശ്യമാണ്. എന്നാൽ ചില കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണങ്ങൾ ക്രമീകരിക്കേണ്ടതും ആവശ്യമാണ്.
മഴക്കാലത്ത് പോഷകസമൃദ്ധമായ, പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ വേണം കഴിക്കാൻ. പച്ചക്കറികൾ ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇലക്കറികളും ചില പച്ചകറികളും മഴക്കാലത്ത് ഉപേക്ഷിക്കണം. മഴക്കാലത്ത് ഒഴിവാക്കേണ്ട ചില പച്ചക്കറികൾ ഇവയാണ്.
ചീര, കാബേജ്, ലെറ്റിയൂസ് തുടങ്ങിയ ഇലക്കറികൾ മഴക്കാലത്ത് ഉപേക്ഷിക്കുന്നതാണ് നല്ലത്. മഴക്കാലത്ത് ഈർപ്പം കൂടുതലുള്ള സാഹചര്യത്തിൽ ഇവയിൽ ബാക്ടീരിയ, ഫംഗസ് അണുബാധകൾക്ക് കാരണമാകും. ഇലക്കറികൾ കഴിക്കുന്നത് വയറ്റിലെ അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.
ഈ പച്ചക്കറികളിൽ ഫ്ലോറെറ്റ്‌സ് അടുത്തടുത്താണുള്ളത്. അതിനാൽ ഇവ കഴുകി വൃത്തിയാക്കാനും പാടാണ്. മഴക്കാലത്ത് ഇവയ്ക്കിടയിൽ ധാരാളം അണുക്കൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്.
മഴക്കാലത്ത് വഴുതനങ്ങയിൽ പലവിധ പുഴുക്കളും കീടങ്ങളും കാണാറുണ്ട്. അതോടൊപ്പം ഇതിൽ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്. കീടങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ പച്ചക്കറി വികസിപ്പിച്ചെടുക്കുന്ന വിഷ രാസവസ്തുക്കളാണ് ഇത്. ഇത് മൂലം വഴുതന കഴിക്കുന്നത് അപകടകരമാകാം.
ധാരാളം ഈർപ്പസാന്നിധ്യമുള്ള ഒരു ഭക്ഷ്യവസ്തുവാണ് കൂൺ. അതിനാൽ തന്നെ മഴക്കാലത്ത് ഇവ പെട്ടെന്ന് രോഗാണുക്കളെ ആകർഷിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാനും സാധ്യതയുണ്ട്.
മഴസമയത്ത് വെണ്ടക്ക മലിനമായേക്കാം. ഈർപ്പം നിറഞ്ഞ കാലാവസ്ഥയിൽ കനം കുറഞ്ഞ തൊലിയുള്ള വെണ്ടക്ക പെട്ടെന്ന് കേടാകുകയും രോഗാണുക്കളെ ആകർഷിക്കുകയും ചെയ്യുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക