Vinegar

വീടുകളിൽ എളുപ്പത്തിൽ കണ്ടെത്താവുന്ന പ്രകൃതിദത്ത അണുനാശിനിയാണ് വിനാ​ഗിരി. ബാക്ടീരിയകളെയും പൂപ്പലിനെയുമൊക്കെ എളുപ്പത്തിൽ നശിപ്പിക്കാൻ വിനാ​ഗിരി കൊണ്ട് സാധിക്കും. എന്നാൽ വിനാ​ഗിരി ഉപയോ​ഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത ചില സാധനങ്ങളുണ്ട്. അവ നോക്കാം.

';

കോഫി മഗ്ഗ്

കോഫി മഗ്ഗുകൾ വിനാ​ഗിരി‌ ഉപയോ​ഗിച്ച് കഴുകിയാൽ വിനാ​ഗിരിയുടെ രൂക്ഷ ​ഗന്ധം മഗ്ഗിലുണ്ടാകും. ഇത് നിങ്ങൾ കുടിക്കുന്ന പാനീയത്തിൻ്റെ സ്വാദിനെ ബാധിക്കും. പകരമായി ബേക്കിം​ഗ് സോഡയും ചെറുചൂടുള്ള വെള്ളവും ഉപയോ​ഗിച്ച് വൃത്തിയാക്കുക.

';

കാസ്റ്റ് അയൺ പാത്രങ്ങൾ

വിനാ​ഗിരി കാസ്റ്റ് അയൺ പാത്രങ്ങളുടെ സീസണിങ് ഇല്ലാതാക്കും. ഇത് പാത്രങ്ങൾ വേ​ഗത്തിൽ തുരുമ്പിക്കാൻ കാരണമാകും. പാത്രം വൃത്തിയാക്കാൻ വിനാ​ഗിരിക്ക് പകരം വെള്ളവും ബ്രഷും മാത്രം ഉപയോ​ഗിക്കുക.

';

മാർബിൾ കൗണ്ടർടോപ്പുകൾ

വിനാ​ഗിരിയുടെ അസിഡിറ്റി സ്റ്റോൺ കൗണ്ടർടോപ്പുകൾക്ക് കേടുപാടുകൾ വരുത്തുകയും അവയെ മങ്ങൽ ഏൽപ്പിക്കുകയും ചെയ്യും. pH ന്യൂട്ട്രലായിട്ടുള്ള ക്ലീനറുകൾ ഉപയോ​ഗിച്ച് വൃത്തിയാക്കിയാൽ കൗണ്ടർടോപ്പുകൾ‍ക്ക് വൃത്തിയും തിളക്കവുമുണ്ടാകും.

';

സ്റ്റെയിൻലെസ് സ്റ്റീൽ

സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങളിലും ഉപകരണങ്ങളിലും വിനാ​ഗിരി ഉപയോ​ഗിക്കാമെങ്കിലും അത് അവയെ മങ്ങലേൽപ്പിക്കും. സ്റ്റെയിൻലെസ്‌ സ്റ്റീലിൻ്റെ തിളക്കം നിലനിർത്താൻ സോപ്പും വെള്ളവും ഉപയോ​ഗിക്കുന്നതാണ് നല്ലത്.

';

ഹാർഡ് വുഡ് തറകൾ

ഹാർഡ് വുഡ് തറകളിൽ വിനാ​ഗിരി ഉപയോ​ഗിച്ചാൽ അതിലെ പ്രൊട്ടക്റ്റീവ് ഫിനീഷ് ഇല്ലാതാക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്യും. തടിയിൽ ഉപയോ​ഗിക്കാവുന്ന ക്ലീനർ മാത്രം ഉപയോ​ഗിച്ച് ഹാർഡ് വുഡ് തറകൾ വൃത്തിയാക്കുക.

';

മുട്ട പൊട്ടിയത് വൃത്തിയാക്കാൻ

വിനാ​ഗിരി മുട്ടയുമായി ചേരുമ്പോൾ അതിലെ പ്രോട്ടീൻ കട്ടിയാകുകയും അത് വൃത്തിയാക്കാൻ ബുദ്ധിമുട്ടാകുകയും ചെയ്യും. മുട്ട പൊട്ടി പോയത് വൃത്തിയാക്കാൻ ചൂടുള്ള സോപ്പ് വെള്ളം ഉപയോ​ഗിച്ചാൽ മതിയാകും.

';

VIEW ALL

Read Next Story